ഭാരതീയ മസ് ദൂര്‍ സംഘ് (ബി.എം.എസ്) മഞ്ചേശ്വര മേഖല കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ മേഖല സമ്മേളനം നടന്നു

മഞ്ചേശ്വരം: ഭാരതീയ മസ് ദൂര്‍ സംഘ് (ബി.എം.എസ്) മഞ്ചേശ്വര മേഖല കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ മേഖല സമ്മേളനം വിപുലമായ പരിപാടികളോടെ നടന്നു. മേഖല പ്രസിഡന്റ് രവി എം.കെ. കോളിയൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം ബി.എം.എസ് ജില്ലാ പ്രസിഡന്റ് ഉപേന്ദ്രന്‍ കോട്ടക്കണ്ണി ഉദ്ഘാടനം ചെയ്തു.
നീറ്റ് പരീക്ഷാ ക്രമക്കേടുകളുടെ പേരില്‍ നടത്തുന്ന സമരങ്ങളില്‍ ദേശദ്രോഹികള്‍ നുഴഞ്ഞുകയറിക്കൊണ്ട് രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കത്തിനെതിരെ ഉദ്ഘാടകനും മറ്റ് നേതാക്കളും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി സംസാരിച്ചു.
ബി.എം.എസ് ജില്ലാ വൈസ് പ്രസിഡന്റ് അനില്‍ ബി. നായര്‍ ചടങ്ങില്‍ സമാരംഭ പ്രഭാഷണം നിര്‍വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ഹരീഷ് കുദ്രപ്പാടി, ദിനേശ് പംപ്രാണ, യശവന്തി ബെജ്ജ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് റിട്ടയേര്‍ഡ് ആയ തൊഴിലാളികളെയും, വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം നേടിയ തൊഴിലാളികളുടെ മക്കളെയും ചടങ്ങില്‍ ആദരിച്ചു. ചടങ്ങിന് രവീന്ദ്ര കുലാല്‍ സ്വാഗതവും സുനില്‍ ഭട്ടക്കള നന്ദിയും രേഖപ്പെടുത്തി.
പുതിയ ഭാരവാഹികള്‍
സമ്മേളനത്തില്‍ അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു:
പ്രസിഡന്റ്: രവി എം.കെ. കോളിയൂരു
വൈസ് പ്രസിഡന്റുമാര്‍: ഭാസ്‌കര ബി.എം, ശ്രീധര പി, വനിതാ ജയ നായിക്, ജയലക്ഷ്മി ചിഗുരുപാതെ
സെക്രട്ടറി: കിഷോര്‍ കുഞ്ഞത്തൂര്‍
ജോയിന്റ് സെക്രട്ടറിമാര്‍: രാമചന്ദ്ര ഭട്ടിപദവ്, സുനില്‍ ഭട്ടക്കള, പ്രഫുല്ല കളിയൂര്‍, പ്രകാശ് ഹൊസങ്കടി
ഖജാഞ്ചി: മനോജ് ഭട്ടിപദവ്
കമ്മിറ്റി അംഗങ്ങള്‍:
രവി മജല്‍, രവീന്ദ്ര കുലാല്‍, രോഹിത് ബെജ്ജ, ഗോപാല ദൈഗോളി, ബാലകൃഷ്ണ ഉജിരെ, പ്രതീഷ് തലപ്പാടി, ഹരീഷ് റീമാല്‍, നളിനി ഹൊസങ്കടി, രവിചന്ദ്ര ഷെട്ടി 15 പൈല്‍ എന്നിവരെയും പുതിയ കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുത്തു.

Scroll to Top