പിഎംഎസ്എ പിടിഎസ് വിഎച്ച്എസ്എസ് കൈക്കോട്ട് കടവ് സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റ്, പയ്യന്നൂര്‍ റോട്ടറിയും, പയ്യന്നൂര്‍ ഐ ഫൗണ്ടേഷനും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് കൈക്കോട്ട് കടവ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു.
പയ്യന്നൂര്‍ റോട്ടറി പ്രസിഡന്റ് അജയന്‍ പി വി ചടങ്ങിന് അധ്യക്ഷത വഹിച്ചു ഡോക്ടര്‍ സുധാകരന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കുട്ടികളില്‍ ഉണ്ടാകുന്ന നേത്രവൈകല്യങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കാനും വൈകല്യങ്ങള്‍ പ്രാരംഭഘട്ടത്തില്‍ തന്നെ പരിഹരിക്കാനും നേത്ര പരിശോധന സഹായകരമാണ്.
ഇതിനെക്കുറിച്ച് ഉദ്ഘാടന വേളയില്‍ റൊട്ടേറിയന്‍ ഡോക്ടര്‍ സുധാകരന്‍ കുട്ടികള്‍ക്ക് വിശദീകരണം നല്‍കി. ചടങ്ങില്‍ റോട്ടറി ഭാരവാഹികളായ സെക്രട്ടറി ബിപിന്‍പൊയില്‍, ശശികുമാര്‍,സതീഷ് ബാബു, അജയന്‍ മാസ്റ്റര്‍ സ്‌കൂള്‍ പ്രധാന അധ്യാപകന്‍ വിനോദ് കുമാര്‍ ബി പിടിഎ വൈസ് പ്രസിഡണ്ട് നസീര്‍ തൃക്കരിപ്പൂര്‍, മദര്‍ പിടിഎ പ്രസിഡന്റ് റഹീന ഇസ്മയില്‍ തുടങ്ങിയവര്‍ ചടങ്ങിന് ആശംസ അറിയിച്ച് സംസാരിച്ചു.
കുട്ടികളില്‍ ഓര്‍മ്മശക്തി മനസ്സിലാക്കാനുള്ള ചോദ്യോത്തര പരിപാടിയും ക്യാമ്പിന്റെ കൂടെ സംഘടിപ്പിക്കപ്പെട്ടു. കുട്ടികളും, പ്രദേശവാസികളും, അധ്യാപകരും നേത്ര പരിശോധന നടത്തി.
ഇന്ദിരാ പി, ദാവൂദ് ടി പി, ഗഫൂര്‍ ഒകെ, വൃന്ദ സുരേന്ദ്രന്‍, കാര്‍ത്തിക, സരസ്വതി സത്യന്‍,ദിവ്യ കെ, റൈഹാനത്ത് പി തുടങ്ങിയ അധ്യാപകര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ ഗോപിക്കുട്ടി കെ വി സ്വാഗത പ്രഭാഷണം നടത്തി. പ്രോഗ്രാം ഓഫീസര്‍ ബിജു പ്രമോദ് ബി കെ ചടങ്ങിന് നന്ദിയും രേഖപ്പെടുത്തി.
‘




