കേന്ദ്രസര്‍ക്കാര്‍ അനുരഞ്ജന പാതയില്‍, തളരാതെ യുവതയുടെ പോരാട്ടം; ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കും വരെ സമരം തുടരുമെന്ന് സിജെപി

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ നിന്ന് പിന്നോട്ടില്ല, രാജിവെക്കും വരെ സമരം തുടരുമെന്ന് സിജെപി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി എന്ന പ്രധാന ആവശ്യത്തില്‍ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ വ്യക്തമാക്കി. സോനം വാങ്ചുക് സമരം അവസാനിപ്പിച്ചെങ്കിലും വിദ്യാര്‍ത്ഥി പ്രക്ഷോഭം അവസാനിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്ളതിനാലാണ് കേന്ദ്ര മന്ത്രിമാര്‍ ജന്തര്‍ മന്തറിലേക്ക് വരാത്തത്. അതുകൊണ്ടാണ് കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബ് ചര്‍ച്ചയ്ക്കായി മുന്നോട്ടുവച്ചത്. ഇന്നലെയാണ് നിഷ്പക്ഷ വേദിയില്‍ വച്ച് ചര്‍ച്ച നടത്താം എന്ന കാര്യം കേന്ദ്രം അറിയിച്ചത്. ഡല്‍ഹി പോലീസിന്റെ നടപടികള്‍ക്ക് എതിരെ കോടതിയില്‍ പോകും. രാജ്യത്തെ വിവിധ ഇടങ്ങളില്‍ നിന്നുള്ള അഭിഭാഷകര്‍ തങ്ങളെ സഹായിക്കാന്‍ സന്നദ്ധത അറിയിച്ചു.

പൊലീസ് ക്രമസമാധാനം അല്ല നടത്തുന്നത്. തങ്ങളുടെ സുരക്ഷയ്ക്കായി അല്ല പൊലീസ് വിന്യാസം. ഡല്‍ഹി പൊലീസ് ഗുണ്ടകള്‍. തങ്ങള്‍ക്കെതിരെ അതിക്രമം നടത്തിയ ഓരോ പൊലീസുകാരനെയും ജയിലിലാക്കും. കേന്ദ്രവുമായുള്ള ചര്‍ച്ചയില്‍ ജെപി നദ്ദയും ജിതേന്ദ്ര സിംഗും ആണ് പങ്കെടുക്കുന്നത്.

നീറ്റ് പരീക്ഷാ അഴിമതിയുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന പ്രധാന ആവശ്യത്തില്‍ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്ന് ദീപ്‌കെ പറഞ്ഞു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് ജന്തര്‍മന്തറിലെ സമാധാനപരമായ പ്രതിഷേധം തുടരുമെന്നാണ് വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ നിലപാട്.

ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ ഭാവി അവതാളത്തിലാക്കിയ നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ രാജ്യത്തുടനീളം ശക്തമായ ജനരോഷമാണ് ഉയരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനാണ് ജന്തര്‍മന്തറിലെ സമരവേദിയില്‍ വിദ്യാര്‍ത്ഥി കൂട്ടായ്മ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം സിജെപി- സര്‍ക്കാര്‍ ചര്‍ച്ച ഇന്ന് നടന്നേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. വേദിയുടെ കാര്യത്തില്‍ തീരുമാനം ഉടനുണ്ടായേക്കും. കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ വെച്ച് ചര്‍ച്ച നടന്നേക്കുമെന്നാണ് വിവരം. ഇന്ന് പന്ത്രണ്ടരയ്ക്ക് ആകും കൂടിക്കാഴ്ച നടക്കുക. ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി വരെ ജന്തര്‍ മന്തറിലെ പ്രതിഷേധം തുടരുമെന്നാണ് സിജെപി നിലപാട്. ദ്രുതകര്‍മ്മ സേന പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിച്ചുവെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുണ്ട്.

മാധ്യമ പ്രവര്‍ത്തകന്‍ അടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അന്വേഷണത്തിന് സിആര്‍പിഎഫ് നിര്‍ദ്ദേശം നല്‍കി. വിദ്യാര്‍ത്ഥി സമരത്തിന് നേരെ പെല്ലറ്റ് ?ഗണ്ണുകള്‍ ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയെന്നാണ് വിവരം. പരിക്കേറ്റവര്‍ ചികിത്സയില്‍ തുടരുകയാണ്. പ്രദേശത്ത് ഇന്റര്‍നെറ്റ് നിയന്ത്രണം തുടരുന്നുണ്ട്.

Scroll to Top