രാജി, രാജി…ഒറ്റക്കെട്ടായി മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം, ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ആവര്‍ത്തിച്ച് കേന്ദ്രം; പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ ലോക്‌സഭ പിരിഞ്ഞു

ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ആവര്‍ത്തിച്ച് പാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജു. കുറ്റക്കാര്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കുന്ന നിയമം കൊണ്ടു വരുമെന്ന് പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു. രാജി രാജിയെന്ന് മുദ്രാവാക്യം വിളിച്ചാണ് പ്രതിപക്ഷം സഭയില്‍ ബഹളം വച്ചത്.ധര്‍മേന്ദ്ര പ്രധന്റെ രാജിക്കായി ഒറ്റക്കെട്ടായാണ് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചത്.

കള്ളന്‍ എന്ന് വിളിച്ച് മുദ്രാവാക്യം. പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു.സഭ തുടര്‍ച്ചയായി തടസപ്പെടുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രതിപക്ഷം സഹകരിക്കണമെന്നുമുള്ള ആവശ്യത്തിന് വഴങ്ങാന്‍ പ്രതിപക്ഷം തയാറായില്ല.

ധര്‍മേന്ദ്ര പ്രധാന്റെ രാജി, വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള അതിക്രമത്തില്‍ നിയമനടപടി ഉണ്ടാകണം, നരേന്ദ്ര മോദി വിദ്യാര്‍ഥികളോട് മാപ്പ് പറയണം എന്നി മൂന്ന് ആവശ്യങ്ങള്‍ രാഹുല്‍ ഗാന്ധി മുന്നോട്ട് വച്ചു. ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുന്നത് വരെ ചര്‍ച്ചയ്ക്ക് താല്പര്യമില്ല.സംവാദങ്ങള്‍ക്കോ ആശയവിനിമയങ്ങള്‍ക്കോ താല്പര്യമില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ജൂലൈ 20 ന് മണ്‍സൂണ്‍ സമ്മേളനം ആരംഭിച്ചതുമുതല്‍ പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് കഴിഞ്ഞ മൂന്ന് ദിവസവും സഭാനടപടികള്‍ പൂര്‍ണ്ണമായി തടസ്സപ്പെട്ടിരുന്നു.

ധര്‍മേന്ദ്ര പ്രധാനെ മന്ത്രിപദത്തില്‍ നിന്ന് നീക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകണമെന്ന് കോണ്‍ഗ്രസ് എംപി കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു. ഇത് വിദ്യാര്‍ഥികളു ഈ രാജ്യവും ആവശ്യപ്പെടുന്ന കാര്യമാണ്. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ് കണ്ണില്‍ പൊടിയിടാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും കെസി വേണുഗോപാല്‍ കുറ്റപ്പെടുത്തി.

Scroll to Top