കുമ്പള: കാട് മൂടി വലിയ തേക്ക് മരങ്ങള്‍ സമീപപ്രദേശത്ത് താമസിക്കുന്ന വീട്ടുകാര്‍ക്ക് അപകട ഭീഷണി ഉയര്‍ത്തുന്നതും, റെയില്‍വേ വികസനത്തില്‍ അധികൃതര്‍ മുഖം തിരിക്കുകയും ചെയ്യുന്ന കുമ്പളയിലെ ഏക്കര്‍ കണക്കിന് റെയില്‍വേ ഭൂമി ഉപയോഗപ്പെടുത്തി കേന്ദ്ര സര്‍വ്വകലാശാലക്ക് കീഴില്‍ ഉന്നത വിദ്യാഭ്യാസ കേന്ദ്രം സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മൊഗ്രാല്‍ ദേശീയവേദി എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.
എസ്എസ്എല്‍സിയും,പ്ലസ് ടുവും കഴിഞ്ഞാല്‍ കാസറഗോഡ് ജില്ലയിലെ വിദ്യാര്‍ത്ഥികളില്‍ ഏറെയും ആശ്രയിക്കുന്നത് മംഗലാപുരത്തെ സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ്.കുമ്പളയിലെ റെയില്‍വേ ഭൂമിയില്‍ കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ഡിഗ്രി പഠനവും,ബിരുദാ നന്തര കോഴ്‌സുകളുമടങ്ങിയ കോളേജ് സ്ഥാപിച്ചാല്‍ അത് ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഉപകാരപ്രദമാകും. നിലവില്‍ കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്‌പെരിയയിലെ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി മാത്രമാണ്.
ഇത് സംബന്ധിച്ച് കേന്ദ്ര റെയില്‍വേ-വിദ്യാഭ്യാസ മന്ത്രിമാര്‍ക്കും ക്കും,റെയില്‍വേ ചുമതലയുള്ള സംസ്ഥാന മന്ത്രി സി പി ജോണിനും, ജനപ്രതിനിധികള്‍ക്കും നിവേദനം നല്‍കാന്‍ യോഗം തീരുമാനിച്ചു.
യോഗത്തില്‍ പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി ടൈല്‍സ് സ്വാഗതം പറഞ്ഞു. ഭാരവാഹികളായ കെപി മുഹമ്മദ് സ്മാര്‍ട്ട്, വിജയകുമാര്‍,ബി എ മുഹമ്മദ് കുഞ്ഞി, മുഹമ്മദ് അഷ്‌റഫ് സാഹിബ് എന്നിവര്‍ സംസാരിച്ചു.
എം എ മൂസ,ടി കെ അന്‍വര്‍,എം എം റഹ്‌മാന്‍,ഖാദര്‍ മൊഗ്രാല്‍,മുഹമ്മദ് അബ്‌കോ , എംജിഎ റഹ്‌മാന്‍,റിയാസ് കരീം,ടി കെ ജാഫര്‍,എച്ച് എം കരീം,അഷ്‌റഫ് പെര്‍വാഡ്,മുര്‍ഷിദ് മൊഗ്രാല്‍,അബ്ദുള്ളക്കുഞ്ഞി നട്പ്പളം,എം എസ് മുഹമ്മദ് കുഞ്ഞി,ടി എ ജലാല്‍,എ എച്ച് ഇബ്രാഹിം,അബ്ദുള്ള കുഞ്ഞി കോട്ടക്കുന്ന്, വിശ്വനാഥന്‍,കെ മുഹമ്മദ് കുഞ്ഞി നാങ്കി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ട്രഷറര്‍ എം എ അബൂബക്കര്‍ സിദ്ദീഖ് നന്ദി പറഞ്ഞു.
ഫോട്ടോ:കാടുമുടി കിടക്കുന്ന കുമ്പള റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ഭൂമി.




