‘സമഗ്ര 2026’ ക്ഷേമപദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു

കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ കേരള സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി കെ.എസ്.ബി.സി.ഡി.സി നടപ്പിലാക്കുന്ന വിവിധ ക്ഷേമപദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം ‘സമഗ്ര 2026’ 23 ന് രാവിലെ ഒമ്പതിന് കൊച്ചി പള്ളുരുത്തി എസ് എന്‍ ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി വി. ഡി സതീശന്‍ നിര്‍വഹിച്ചു. ഗവ: വകുപ്പുകള്‍, വികസന ഏജന്‍സികള്‍, ധനകാര്യ- വികസന സ്ഥാപനങ്ങള്‍, വ്യവസായ, സാമൂഹിക സംഘടനകള്‍ എന്നിവയെ ഒരേ വേദിയില്‍ അണിനിരത്തുന്ന വികസന സംരംഭമാണിത്. 16000 ഗുണഭോക്താക്കള്‍ക്കായി 200 കോടി രൂപ വായ്പാ നല്‍കി. കുടുംബശ്രീ സി.ഡി.എസ്സുകളിലും എന്‍.ജി.ഒ കളിലും ഉള്‍പ്പെടെ 15000 ത്തില്‍ അധികം ഗുണഭോക്താക്കള്‍ക്കായി 100 കോടിയിലേറെ രൂപയുടെ വായ്പാ വിതരണവും ചെയ്തു.

‘സമഗ്ര 2026’ അനുബന്ധ പരിപാടി കാസര്‍കോട് മുനിസിപ്പല്‍ വനിതാ ഹാളില്‍ കാസര്‍കോട് മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ മധുകര അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍

ഷാഹിന സലീം ഉദ്ഘാടനം ചെയ്ത്, 3.72 കോടി രൂപ കാസര്‍കോട് ഓഫീസ് വിതരണം നടത്തി. കോര്‍പ്പറേഷന്റെ വിവിധ വായ്പാപദ്ധതികളെ സംബന്ധിച്ചും വായ്പ തിരിച്ചടവ് സംബന്ധിച്ചും സംസാരിച്ചു.

കാസര്‍കോട് മുനിസിപാലിറ്റി സി.ഡി.എസ്സ് ചെയര്‍പേഴ്സണ്‍ ആയിഷത്ത് കൂബ്ര, പൈവളിഗെ ഗ്രാമ പഞ്ചായത്ത് സി.ഡി.എസ്സ് ചെയര്‍പേഴ്സണ്‍ സുജാത ബി റൈ എന്നിവര്‍ സംസാരിച്ചു. കെ.എസ്.ബി.സി.ഡി.സി കാസര്‍കോട് ജില്ലാ മാനേജർ  എന്‍.എം മോഹനന്‍ സ്വാഗതവും പ്രൊജക്റ്റ് അസിസ്റ്റന്റ് കെ കെ ഇര്‍ഷാദ് നന്ദിയും പറഞ്ഞു.

Scroll to Top