തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കുള്ള പദ്ധതി വിഹിതം വെട്ടിക്കുറച്ച കേരള സര്‍ക്കാറിനെതിരെ
എല്‍.ജി. എം. എല്‍. കളക്ട്രറ്റ് മാര്‍ച്ചും
ധര്‍ണ്ണയും 20ന്
കാസര്‍കോട്: 2023- 24 സാമ്പത്തികവര്‍ഷത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് പ്രഖ്യപിച്ച ബജറ്റ് വിഹിതം പൂര്‍ണമായും നല്‍കാതെ തദ്ദേശ സ്വയം ഭാരണ സ്ഥാപനങ്ങളെ നോക്ക് കുത്തിയാക്കിയ ഇടതുപക്ഷ സര്‍ക്കാരിനെതിരെ ലോക്കല്‍ ഗവണ്‍മെന്റ് മെമ്പേഴ്‌സ് ലീഗ് ( LGML ) സംസ്ഥാന വ്യാപക മായി നടത്തുന്നപ്രക്ഷോഭത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ കമ്മിറ്റി 2024 ജൂലൈ 20 ന് രാവിലെ 10 മണിക്ക് കളക്ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണാ സമരവും സംഘടിപ്പിക്കും.
വിദ്യാനഗര്‍ ഡി.സി .സി .ഓഫീസ് പരിസരത്ത് നിന്നാണ് മാര്‍ച്ച് ആരംഭിക്കുന്നത്.
മുസ്ലിം ലീഗ് സംസ്ഥാന ട്രഷററും മുന്‍ പഞ്ചായത്ത് വകുപ്പ് മന്ത്രിയുമായ സി. ടി. അഹമ്മദലി ഉദ്ഘാടനം ചെയ്യും.
മുസ്ലിം ലീഗ് നേതാക്കളായ കല്ലട്ര മാഹിന്‍ ഹാജി, എ. അബ്ദുല്‍ റഹ്‌മാന്‍, എന്‍ .എ. നെല്ലിക്കുന്ന് എം.എല്‍.എ., പി.എം. മുനീര്‍ ഹാജി, എ.കെ.എം. അഷറഫ് എം.എല്‍. എ. , എ. ജി. സി. ബഷീര്‍ എന്നിവരും മുസ്ലിം പോഷക സംഘടന ജില്ലാ ,നിയോജക മണ്ഡലം ഭാരവാഹികളും സംബന്ധിക്കും.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മുസ്ലിം ലീഗ് ജനപ്രതിനിധികള്‍ സംബന്ധിക്കണമെന്ന്
പ്രസിഡണ്ട് വി.കെ. ബാവ, ജനറല്‍ സെക്രട്ടറി മുജീബ് കമ്പാര്‍ , ട്രഷറര്‍ അഷറഫ് കര്‍ള എന്നിവര്‍ അറിയിച്ചു.