Home Kasaragod ബാര പള്ളിത്തട്ട ശ്രീ കോതര്‍മ്പന്‍ തറവാട് പ്രതിഷ്ഠാദിനവും കുടുംബ സംഗമവും അനുമോദനവും സംഘടിപ്പിച്ചു.

ബാര പള്ളിത്തട്ട ശ്രീ കോതര്‍മ്പന്‍ തറവാട് പ്രതിഷ്ഠാദിനവും കുടുംബ സംഗമവും അനുമോദനവും സംഘടിപ്പിച്ചു.

by KCN CHANNEL
0 comment

ബാര പള്ളിത്തട്ട ശ്രീ കോതര്‍മ്പന്‍ തറവാട് പ്രതിഷ്ഠാദിനവും കുടുംബ സംഗമവും അനുമോദനവും സംഘടിപ്പിച്ചു.
ഡോക്ടര്‍ എ അശോകന്‍ (സിന്‍ഡിക്കേറ്റ് മെമ്പര്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റി ഓഫ് കില) ഉദ്ഘാടനം ചെയ്തു
ഉദുമ : ബാര പള്ളിത്തട്ട ശ്രീ കോതര്‍മ്പന്‍ തറവാട് പ്രതിഷ്ഠാദിനവും കുടുംബ സംഗമവും കുട്ടികള്‍ക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. കുടുംബ സംഗമം ഡോക്ടര്‍ എ അശോകന്‍ (സിന്‍ഡിക്കേറ്റ് മെമ്പര്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റി ആന്‍ഡ് ഡയറക്ടര്‍ ഓഫ് കില) ഉദ്ഘാടനം ചെയ്തു. പി ലക്ഷ്മി (പ്രസിഡണ്ട് ഉദുമ ഗ്രാമപഞ്ചായത്ത്) മുഖ്യാതിഥിയായി. തറവാട് കമ്മിറ്റി പ്രസിഡന്റ് കൃഷ്ണന്‍ അമ്പങ്ങാട് അധ്യക്ഷനായി. അലാമി പാദുര്‍, സുനില്‍കുമാര്‍, കമലാക്ഷന്‍ കരിച്ചേരി, ശ്രീധരന്‍ വെടിക്കുന്ന്, സദാനന്ദന്‍ കാവൂര്‍ മംഗലാപുരം, കൃഷ്ണന്‍ പള്ളിത്തട്ട, നാരായണന്‍ ആയംപാറ, രാമകൃഷ്ണന്‍ വാഴക്കോട്, കാര്‍ത്ത്യായനി പെരിയ, പുഷ്പാ തച്ചങ്ങാട്, രവി കാനത്തൂര്‍, ബാലകൃഷ്ണന്‍ ഉരുളന്‍കോടി, രാധാ പുല്ലൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ഹരിദാസ് പെരുമ്പള സ്വാഗതവും സത്യന്‍ കാനത്തൂര്‍ നന്ദിയും രേഖപ്പെടുത്തി.

You may also like

Leave a Comment