ജിഎസ്ടി പരിഷ്‌കരണവും സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങളും; ദേശീയ സമ്മേളനത്തിന് സമാപനം

പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ കൊമേഴ്‌സ് ആന്റ് ഇന്റര്‍നാഷണല്‍ ബിസിനസ് വിഭാഗം ഐസിഎസ്എസ്ആര്‍ സഹകരണത്തോടെ ‘ജിഎസ്ടി പരിഷ്‌കരണവും സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങളും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനം സമാപിച്ചു. സാധാരണക്കാരുള്‍പ്പെടെ ചരക്ക് സേവന നികുതിയെക്കുറിച്ച് ബോധവാന്മാരാകണമെന്നും ഇതിനുള്ള നടപടികള്‍ അനിവാര്യമാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. സമാപന സമ്മേളനം രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. വി.ബി. സമീര്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ടാക്സ് പെയര്‍ സര്‍വ്വീസസ് ജോയിന്റെ കമ്മീഷണര്‍ പി.സി. ജയരാജന്‍ മുഖ്യാതിഥിയായി. കൊമേഴ്‌സ് ആന്റ് ഇന്റര്‍നാഷണല്‍ ബിസിനസ് വിഭാഗം അധ്യക്ഷന്‍ പ്രൊഫ. സജി ടി.ജി. സ്വാഗതവും കോണ്‍ഫറന്‍സ് സെക്രട്ടറി ഡോ. കെ. ശ്രാവണ നന്ദിയും പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അക്കാദമിക് വിദഗ്ധരും ഗവേഷകരും പങ്കെടുത്തു. വിവിധ സെഷനുകളിലായി ഇരുപതിലേറെ പ്രബന്ധാവതരണങ്ങള്‍ നടന്നു.

ഫോട്ടോ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ ‘ജിഎസ്ടി പരിഷ്‌കരണവും സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങളും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദേശീയ സമ്മേളനത്തിന്റെ സമാപനം രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. വി.ബി. സമീര്‍ കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

Scroll to Top