Home Kerala ജമ്മുവിനെതിരെ കേരളത്തിന് ആറ് വിക്കറ്റ് നഷ്ടം

ജമ്മുവിനെതിരെ കേരളത്തിന് ആറ് വിക്കറ്റ് നഷ്ടം

by KCN CHANNEL
0 comment

പൂനെ: രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ ജമ്മു കശ്മീരിനെതിരെ കേരളത്തിന് ആറ് വിക്കറ്റ് നഷ്ടം. പൂനെ, മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ അവസാനം ദിനം കളി പുരോഗമിക്കുമ്പോള്‍ ആറിന് 213 എന്ന നിലയിലാണ് കേരളം. സല്‍മാന്‍ നിസാര്‍ (14), മുഹമ്മദ് അസറുദ്ദീന്‍ (20) എന്നിവരാണ് ക്രീസില്‍. ഒരു സെഷന്‍ കൂടി കേരളത്തിന് അതിജീവിക്കേണ്ടതുണ്്. നാല് വിക്കറ്റുകള്‍ മാത്രം ശേഷിക്കെ 183 റണ്‍സ് പിറകിലാണ് കേരളം. ജമ്മു തങ്ങളുടെ രണ്ടാം ഇന്നിംഗ്‌സ് ഒമ്പതിന് 399 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ ക്യാപ്റ്റന്‍ പരസ് ദോഗ്രയുടെ സെഞ്ചുറിയാണ് (132) സെഞ്ചുറിയാണ് ജമ്മുവിന് വലിയ ലീഡ് സമ്മാനിച്ചത്. കനയ്യ വധാവന്‍ (64), സഹില്‍ ലോത്ര (59) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. കേരളത്തിന് വേണ്ടി നിധീഷ് എം ഡി നാല് വിക്കറ്റ് വീഴ്ത്തി. സമനില പിടിക്കാനാണ് കേരളം ശ്രമിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന് സെമി ഫൈനല്‍ കളിക്കാനാവും.

You may also like

Leave a Comment