റിട്ടഃ അധ്യാപകനും, മാധ്യമ പ്രവര്‍ത്തകനും, സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്നു. അര നൂറ്റാണ്ട് കാലം മാതൃഭൂമിയുടെ കാഞ്ഞങ്ങാട്ട പ്രാദേശിക ലേഖകനായിരുന്നു. കാന്‍ഫെഡിന്റെ ജില്ലയിലെ മുതിര്‍ന്ന സാരഥിയായിരുന്നു. സാക്ഷരതാ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പേരെടുത്ത ആളായിരുന്നു. പി എന്‍ പണിക്കരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഈയടുത്ത് കാന്‍ഫെഡ് അവാര്‍ഡ് നേടിയിരുന്നു.
ഗോപുരം കല്ലിന്റെ നിഴല്‍, അഭയം തേടുന്നവര്‍, ഗ്രാമവഴിയിലെ കനലുകള്‍ എന്നിവ നോവലുകളാണ്. തിരഞ്ഞെടുത്ത കഥകള്‍ എന്ന പേരില്‍ ചെറുകഥാ സമാഹാരവും പ്രസദ്ധീകരിച്ചിട്ടുണ്ട്.