കാസര്‍ഗോഡ്:
കാസര്‍ഗോഡ് ഡയ ലൈഫ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ മംഗളൂരു ആര്‍.വി.ആര്‍ ന്യൂറോ-ഓങ്കോ സെന്ററിന്റെ സഹകരണത്തോടെ ആരംഭിച്ച ന്യൂറോളജി & ഓങ്കോളജി സെന്ററിന്റെ ഉദ്ഘാടനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിച്ചു.
ചടങ്ങില്‍ കാസര്‍ഗോഡ് എം.പി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കാസര്‍ഗോഡ് എം.എല്‍.എ. കള്ളട്ര മാഹിന്‍, മഞ്ചേശ്വരം എം.എല്‍.എ. എ.കെ.എം. അഷ്‌റഫ്, കാഞ്ഞങ്ങാട് എം.എല്‍.എ. ഗോവിന്ദന്‍ വള്ളിക്കാപ്പില്‍, മുനിസിപ്പാല്‍ ചെയര്‍പേഴ്‌സണ്‍ ഷാഹിന, വൈസ് പ്രസിഡന്റ് കെ. എം ഹനീഫ, ബ്ലോക്ക് പഞ്ചായത്ത് അംഗം അഷ്റഫ് കാര്‍ലെ
അന്‍വര്‍ കോളിയടുക്കം എന്നിവരുള്‍പ്പെടെ ജനപ്രതിനിധികളും സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.
ഇതോടനുബന്ധിച്ച് കാസര്‍ഗോഡ് ജില്ലയിലെ ആദ്യത്തെ വെര്‍ട്ടിഗോ ലാബിന്റെയും ഉദ്ഘാടനം നടന്നു. ന്യൂറോളജി, സ്‌ട്രോക്ക് കെയര്‍, ഓങ്കോളജി ചികിത്സാരംഗത്ത് ലോകോത്തര നിലവാരത്തിലുള്ള സേവനങ്ങള്‍ ജില്ലയില്‍ ലഭ്യമാക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പാണ് പുതിയ കേന്ദ്രമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ആര്‍.വി.ആര്‍ സെന്ററിലെ ന്യൂറോളജിസ്റ്റ് ഡോ. പ്രൊഫ. രാഘവേന്ദ്രയുടെ നേതൃത്വത്തിലുള്ള വിദഗ്ധ ന്യൂറോ ടീമിന്റെ സൗജന്യ മെഡിക്കല്‍ ക്യാമ്പും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചു.
രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ‘തൂഫാന്‍’ ലഹരിവിരുദ്ധ ക്യാമ്പയിനോട് ഡയ ലൈഫ് ഹോസ്പിറ്റല്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
ഡയ ലൈഫ് ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. മൊയ്തീന്‍ കുഞ്ഞി ഐ.കെ. സ്വാഗതവും ഡോ. മൊയ്ദീന്‍ നഫ്‌സീര്‍ ആദ്യക്ഷതയും വഹിച്ചു. ആശുപത്രി മാനേജര്‍ മന്‍സൂര്‍ നന്ദി രേഖപ്പെടുത്തി.




