കര്‍ണാടകയില്‍ കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനിയറിങ്ങ് ആറാം സെമസ്റ്ററില്‍ ഒന്നാം റാങ്ക്
മംഗളൂരു: കര്‍ണാടക സംസ്ഥാന എഞ്ചിനിയറിങ്ങ് ( VTU ) കമ്പ്യൂട്ടര്‍ സയന്‍സില്‍ ( CSE ) ആറാം സെമസ്റ്ററില്‍ നേഹ ആസിഫിന് ഒന്നാം റാങ്ക്. 900 ല്‍ 870 മാര്‍ക്കും നാല് വിഷയങ്ങളില്‍ നൂറില്‍ നൂറും നേടിയാണ് നേഹ ഈ നേട്ടം കൈവരിച്ചത്. കഴിഞ്ഞ വര്‍ഷത്തെ കര്‍ണാടക ആറാം സെമസ്റ്റര്‍ റാങ്കിങ് ശതമാനം 95 ആയിരുന്നത് ഇക്കുറി 97 ശതമാനം നേടിയാണ് നേഹ തിരുത്തിയത്. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും കര്‍ണാടകയിലെ വിവിധ എഞ്ചിനിയറിങ്ങ് കോളേജില്‍ നടന്ന ഇന്റര്‍ കോളേജിയേറ്റ് കലോത്സവത്തില്‍ ഇംഗ്ലീഷ് പ്രസംഗത്തില്‍ അടക്കം കര്‍ണാക സംസ്ഥാനത്ത് പന്ത്രണ്ടോളം ഒന്നാം സ്ഥാനം നേഹ നേടിയിട്ടുണ്ട്. മംഗ്ലൂര്‍ ശ്രീ ദേവി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ അവസാന വര്‍ഷ എഞ്ചിനിയറിങ്ങ് വിദ്യാര്‍ത്ഥിനിയും സ്പോര്‍ട്സ് താരവും കൂടിയായ നേഹ മൊഗ്രാല്‍ സ്വദേശിയും പ്രശസ്ത ഫുട്ബോള്‍ താരമായ പി.സി ആസിഫിന്റെ മകള്‍ ആണ്. നേഹയുടെ മിന്നും വിജയം കാസര്‍കോടിന് അഭിമാനം പകരുന്ന നേട്ടമായി മാറി.




