42
വഡോദര: വനിതാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് സീസണ് ഇന്ന് തുടക്കമാവും. ഗുജറാത്ത് ജയന്റ്‌സ് ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗലൂരുവിനെ നേരിടും. വഡോദരയില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം തുടങ്ങുക. മാര്‍ച്ച് പതിനഞ്ച് വരെ നീണ്ടുനില്‍ക്കുന്ന വനിതാ പ്രീമിയര്‍ ലീഗിന്റെ മൂന്നാം സീസണില്‍ ആകെ 22 മത്സരങ്ങളാണുണ്ടാകുക. കിരീടം നിലനിര്‍ത്താന്‍ പൊരുതുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഉള്‍പ്പടെ അഞ്ച് ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നത്. മുംബൈ, ബെംഗലൂരു നഗരങ്ങള്‍ക്കൊപ്പം ഇത്തവണ വഡോദരയും ലക്‌നൗവും വനിതാ പ്രീമിയര്‍ ലിഗ് പോരാട്ടങ്ങള്‍ക്ക് വേദിയാവും. പ്രധാന താരങ്ങളുടെ അഭാവത്തില്‍ ഉലഞ്ഞാണ് സ്മൃതി മന്ദാനയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗലൂരു ഇറങ്ങുന്നത്.