Home Kasaragod ഉപ്പള ഗേറ്റില്‍ കാറും മീന്‍ ലോറിയും കൂട്ടിയിടിച്ചു; സ്ത്രീ മരിച്ചു, നാലുപേര്‍ക്ക് പരിക്ക്

ഉപ്പള ഗേറ്റില്‍ കാറും മീന്‍ ലോറിയും കൂട്ടിയിടിച്ചു; സ്ത്രീ മരിച്ചു, നാലുപേര്‍ക്ക് പരിക്ക്

by KCN CHANNEL
0 comment

കാസര്‍കോട്: ഉപ്പള ഗേറ്റില്‍ മീന്‍ലോറി കാറിലിടിച്ച് കാര്‍ യാത്രക്കാരിയായിരുന്ന സ്ത്രീ മരിച്ചു. അപകടത്തില്‍ പരിക്കേറ്റ മറ്റുനാലുപരെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. മരിച്ച സ്ത്രീ മംഗളൂരു സ്വദേശിയാണെന്ന് അറിയുന്നു. ഉപ്പളയ്ക്കടുത്ത് ബന്ധുവീട്ടില്‍ വന്നു മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവരെന്നാണ് വിവരം. കാറുമായി ഇടിച്ച ശേഷം ലോറി റോഡില്‍ മറിഞ്ഞു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

You may also like

Leave a Comment