Home Kasaragod പട്ട്‌ളയില്‍ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു

പട്ട്‌ളയില്‍ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു

by KCN CHANNEL
0 comment

പാലക്കുന്നിലെ ഫാല്‍ക്കണ്‍ ടെക്‌സ്‌റ്റൈല്‍ ഉടമയുടെ മകന്‍ സാദിഖ് ഒഴുക്കില്‍പ്പെട്ട് മരിച്ചു
കാസര്‍കോട്: പാലക്കുന്നിലെ ഫാല്‍ക്കണ്‍ ടെക്‌സ്‌റ്റൈല്‍സ് ഉടമ കരിപ്പൊടിയിലെ പാലക്കുന്ന് കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ഫാല്‍ക്കണ്‍ ടെക്‌സ്‌റ്റൈല്‍സ് ഉടമ കരിപ്പൊടിയിലെ അസീസിന്റെയും അസ്മയുടെയും മകന്‍ സാദിഖ് (39) മധൂര്‍ പട്‌ളയില്‍ ഒഴുക്കില്‍ പെട്ടു മരിച്ചു.വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഭാര്യ സഹോദരന്‍ മൊയ്തുവിനോടൊപ്പം നടന്നു പോകുമ്പോള്‍ കാല്‍ തെന്നി വെള്ളം നിറഞ്ഞ തോടിലേക്ക് വീഴുകയായിരുന്നു. ദുബൈയില്‍ ഒരു കടയില്‍ കാഷ്യറായി ജോലി ചെയ്യുന്ന സാദിഖ് ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. ഭാര്യ:ഫര്‍സാന പട്‌ള.മക്കള്‍: ഫാദില്‍ സൈന്‍, സിയ ഫാത്തിമ, ആമിന. സഹോദരങ്ങള്‍: സമീര്‍, ഷംസുദ്ദീന്‍, സവാദ്,സബാന. നാട്ടുകാരും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് മൃതദേഹം കര ക്കെടുത്തു.ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സാദിഖിന്റെ ആകസ്മിക മരണം പാലക്കുന്നിനെ കണ്ണീരിലാഴ്ത്തി.

You may also like

Leave a Comment