ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷന്‍ ശിപാര്‍ശകളും ധന വിനിയോഗ ഘടനയും ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു

ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷന്‍ ശിപാര്‍ശകളും ധന വിനിയോഗ ഘടനയും എന്ന വിഷയത്തില്‍ കാസര്‍കോട് ജില്ലാ പ്ലാനിങ് ഓഫീസും കാസര്‍കോട് ഗവണ്‍മെന്റ് കോളേജ് എക്കണോമിക്സ് വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച ഏകദിന സെമിനാര്‍ ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ഏഴാം ധനകാര്യ കമ്മീഷന്‍ ഉപദേഷ്ടാവ് പ്രൊഫസര്‍ കെ.കെ ഹരികുറുപ്പ് ക്ലാസുകള്‍ നയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം അധ്യക്ഷത വഹിച്ചു. കാസര്‍കോട് ഗവണ്‍മെന്റ് കോളേജ് എക്കണോമിക്സ് വിഭാഗം തലവന്‍ യു.ബാലകൃഷ്ണന്‍ സംസാരിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍, ജീവനക്കാര്‍,കാസര്‍കോട് ഗവണ്‍മെന്റ് കോളേജിലെ എക്കണോമിക്സ് വിഭാഗം ഗവേഷക വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ പ്ലാനിങ് ഓഫീസര്‍ ബി.എം അനില്‍കുമാര്‍ സ്വാഗതവും അസിസ്റ്റന്റ് പ്ലാനിങ് ഓഫീസര്‍ സി.എം സുധീഷ് കുമാര്‍ നന്ദിയും പറഞ്ഞു.

Scroll to Top