ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ കുറവ്. രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും ഒരു പോലെ ദുരിതമാകുന്നു.

കാസര്‍കോട് : ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ കുറവ് മൂലം രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും ഒരു പോലെ ദുരിതമാകുന്നു. രാവിലെ ജനറല്‍ ഒ പി ,വിദഗ്ദ ഡോക്ടര്‍മാരുടെ ഒ പി, ഉച്ചക്ക് പനി ഒ പി, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം എന്നിങ്ങനെ 4 തരം പരിശോധന വിഭാഗമാണ് ഉള്ളത്‌.െ പി വിഭാഗം ടോക്കനുകള്‍ രാവിലെ 7 30 ന് തുടങ്ങും.പുലര്‍ച്ചെ 4 മണിക്ക് തന്നെ Q തുടങ്ങും.വിവിധ ഒ പി കളിലായി ആയിരത്തിലേറെ രോഗികളാണ് ദിവസവും ചികിത്സ തേടി എത്തുന്നത്. വിദഗ്ദ ഡോക്ടര്‍മാരും അസിസ്റ്റന്റ് സര്‍ജന്മാരും ആവശ്യത്തിന് ഇല്ലാത്തത് മൂലം ഡോക്ടര്‍മാരും രോഗികളും ഒരു പോലെ ദുരിതത്തിലാകുന്നു.വിശ്രമവും അവധിയും ഇല്ലാതെയാണ് നല്ലൊരു വിഭാഗം ഡോക്ടര്‍മാരും ഇപ്പോള്‍ ജോലിയെടുക്കുന്നത്. കാഷ്യാലിറ്റിയില്‍ പോലും ദിവസം 200 ലേറെ പേര്‍ എത്തുന്നു.ഇവിടെയും ആവശ്യത്തിന് ഡോക്ടര്‍മാരില്ല. ഡോക്ടര്‍മാരുടെ കുറവ് ഇങ്ങനെ തുടര്‍ന്നാല്‍ അടുത്തമാസം മുതല്‍ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ തന്നെ താളം തെറ്റും.

Scroll to Top