ഭയമില്ലാതെ ചുമതലകള്‍ നിര്‍വഹിക്കാനായിരുന്നു സിആര്‍പിഎഫ് ഡിജി ജി.പി സിങ്ങിന്റെ സന്ദേശം.
ഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായി സിജെപിയുടെ നേതൃത്വത്തില്‍ ഡല്‍ഹി ജന്ദര്‍ മന്ദറില്‍ പ്രതിഷേധം നടത്തിയവര്‍ക്കെതിരെ പ്രയോഗിച്ച പെല്ലറ്റുകളില്‍ ലോഹഭാഗങ്ങളും. പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരാളുടെ ശരീരത്തില്‍ നിന്ന് ലോഹ ഭാഗങ്ങള്‍ കണ്ടെത്തി. ശസ്ത്രക്രിയയ്ക്കിടെ ആണ് ഇവ കണ്ടെത്തത്. ലേഡി ഹാര്‍ഡിംഗ് മെഡിക്കല്‍ കോളേജ് തയ്യാറാക്കിയ മെഡിക്കോ ലീഗല്‍ കേസ് റിപ്പോര്‍ട്ടില്‍ നിന്നാണ് പെല്ലറ്റിനൊപ്പെ ലോഹഭാഗം കണ്ടെത്തിയതായി പരാമര്‍ശമുള്ളത്. ലോഹ പെല്ലെറ്റുകള്‍ ഉപയോഗിച്ചിട്ടില്ലെന്ന സുരക്ഷ ഏജന്‍സികള്‍ അവകാശപ്പെടുന്നതിനിടെയാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ ആര്‍ എ എഫ് ഉദ്യോഗസ്ഥനെതിരെ കേസെടുത്താലും തുടര്‍നടപടികള്‍ക്ക് സിആര്‍പിഎഫ് അനുമതി നല്‍കില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടുണ്ട്.
സേനയുടെ പ്രോട്ടോകോള്‍ പാലിച്ചാണ് ജൂലൈ 20ന് നടപടികള്‍ സ്വീകരിച്ചതെന്ന് അന്തിമ റിപ്പോര്‍ട്ട്. കേസെടുത്താല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി സിആര്‍പിഎഫ് ഡിജി പ്രോസിക്യൂഷന്‍ അനുമതി നല്‍കില്ല. ഭയമില്ലാതെ ചുമതലകള്‍ നിര്‍വഹിക്കാനായിരുന്നു സിആര്‍പിഎഫ് ഡിജി ജി.പി സിങ്ങിന്റെ സന്ദേശം. നിയമാനുസൃതമായി പ്രവര്‍ത്തിച്ച സേനാംഗങ്ങളെ സംരക്ഷിക്കുമെന്ന് ഡിജി സ്ഥാപക ദിനത്തോടനുബന്ധിച്ച് നല്‍കിയപ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു.
‘ഒന്ന് മിനുങ്ങാന്‍ എത്ര പാട് പെടണം’,തൈക്കാട്ടുശ്ശേരി ബിവറേജ് ഔട്ട്ലെറ്റിന് മുന്നില്‍ ഗുണ്ടാവിളയാട്ടം,പണം ആവശ്യപ്പെട്ട് വയോധികന് ക്രൂരമര്‍ദനം
ഷെയ്ഖ് ഇര്‍ഷാദ് മന്‍സൂരിയുടെ ശരീരത്തില്‍ നിന്നാണ് ഒന്നിലധികം ലോഹ കഷ്ണങ്ങള്‍ ശസ്ത്രക്രിയയിലൂടെ നീക്കിയത്. തലയുടേയും കഴുത്തിന്റേയും ഭാഗത്ത് നിന്നും കവിളെല്ലിന് ഉള്ളില്‍ നിന്നും ചുണ്ടുകളുടെ അകത്ത് നിന്നുമാണ് 2 മില്ലി മീറ്റര്‍ വലുപ്പമുള്ള ലോഹക്ഷ്ണങ്ങള്‍ നീക്കിയത്. 8 മുതല്‍ 10 മില്ലിമീറ്റര്‍ ആഴ്ന്നിറങ്ങിയ നിലയിലായിരുന്നു ഈ ലോഹഭാഗങ്ങള്‍. ഒരു വശം പരന്നതും മറ്റ് ഭാഗങ്ങള്‍ കൂര്‍ത്തതുമായ ലോഹഭാഗങ്ങളാണ് കണ്ടെത്തിയവ. ജൂലൈ 20ന് പ്രതിഷേധക്കാര്‍ക്ക് നേരെ രണ്ട് റൌണ്ട് പെല്ലറ്റ് പൊലീസ് പ്രയോഗിച്ചതായാണ് മാധ്യമങ്ങള്‍ വിശദമാക്കുന്നത്.




