ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ആ ശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു ; വിഷം കഴിച്ചതായി യുവതിയുടെ മൊഴി

കാഞ്ഞങ്ങാട്: വീട്ടില്‍ വച്ച്ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു. എന്നാല്‍ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയില്‍ പരിശോധനക്കിടെ ഡോക്ടറോട് , യുവതി എലിവിഷം കഴിച്ചതായി പറഞ്ഞു. തുടര്‍ന്ന് യുവതിയെ കാസര്‍കോട് മിംസിലും നിലവശളായതിനെ തുടര്‍ന്ന് കോഴിക്കോട് മിംസിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
കാഞ്ഞങ്ങാട് സിയാറത്തിങ്കരയിലെ എം. കെ. അബ്ദുള്‍ റഹ്‌മാന്റെ മകള്‍ താഹിറ 35 യാണ് മരിച്ചത്.
28ന് ഉച്ചക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് നടപടികള്‍ ആരംഭിച്ചു.
ഭര്‍ത്താവ് ഷെരീഫ് ചിത്താരി. മക്കള്‍ : മുഹമ്മദ്, സാദിയ

Scroll to Top