കഴിഞ്ഞ പത്ത് വര്‍ഷക്കാലം ജീവനക്കാരുടെ നിരവധിയായ ആനുകൂല്യങ്ങള്‍ ഇടതു സര്‍ക്കാര്‍ കവര്‍ന്നെടുത്തിട്ടുണ്ടന്നും അവയൊക്കെ ഘട്ടം ഘട്ടമായി തിരികെ നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും ഉദുമ എം എല്‍ എ
കെ നീലകണ്ഠന്‍ പറഞ്ഞു.
കേരള എന്‍ ജി ഒ അസോസിയേഷന്‍ കാസറഗോഡ് സിവില്‍ സ്റ്റേഷന്‍ ബ്രാഞ്ച് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാനതകളില്ലാത്ത വെല്ലുവിളികള്‍ നേരിട്ടു കൊണ്ടാണ് ഇടതു ഭരണകാലത്ത് സിവില്‍ സര്‍വീസ് കടന്നുപോയതെന്നും ജീവനക്കാരുടെയും അധ്യാപകരുടെയും ആത്മാഭിമാനം സംരക്ഷിക്കുമെന്നും സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ എല്ലാ വിഭാഗം ജീവനക്കാരുടെയും പിന്തുണ ഉണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്‍ ജി ഒ അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് എ ടി ശശി മുഖ്യ ഭാഷണം നടത്തി. ബ്രാഞ്ച് പ്രസിഡണ്ട് രഘു ഇരിയണ്ണി അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വത്സല കൃഷ്ണന്‍ , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ
ലോകേഷ് എം ബി ആചാര്‍ , ബ്രിജേഷ് പൈനി , ജില്ലാ സെക്രട്ടറി വി ടി പി രാജേഷ് , ജില്ലാ ട്രഷറര്‍ വി എം രാജേഷ് , ജില്ല വൈസ് പ്രസിഡണ്ട് ഗിരീഷ് ആനപ്പെട്ടി, നവനീത് കൃഷ്ണന്‍, ജയന്‍ ഒ ഡി , ഹരീഷ് കൊടക്കാട്, മനോജ് മേലത്ത് , ജയരാജ് പെരിയ , ഗിരിജ മാപ്പിടിച്ചേരി, ശിവകുമാര്‍ , ബാലകൃഷ്ണന്‍ പെരിയങ്ങാനം , കുശലന്‍ കുറുന്തൂര്‍ , പ്രതീഷ് കെ , സഫീന എന്നിവര്‍ സംസാരിച്ചു
ഇടതു സര്‍ക്കാര്‍ കവര്‍ന്നെടുത്ത ആനുകൂല്യങ്ങള്‍തിരികെ നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തും;കെ നീലകണ്ഠന്‍ എംഎല്‍എ




