പെരുമ്പള :ഗവ. എല്‍. പി. സ്‌കൂള്‍ പെരുമ്പള പി. ടി. എ. ജനറല്‍ ബോഡി യോഗം നടന്നു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന യോഗത്തില്‍ H. M രാധാമണി ടീച്ചര്‍ സ്വാഗതം പറഞ്ഞു.പി. ടി. എ. പ്രസിഡന്റ് മുഹമ്മദ് റിഫാസ് അധ്യക്ഷം വഹിച്ചു. വാര്‍ഡ് മെമ്പര്‍ രമ മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സുരക്ഷിതത്വത്തിന് ഭീഷണി യാകുന്ന പഴയ ഓഫീസ് കെട്ടിടം പൊളിച്ചു നീക്കുന്നതിന് വേണ്ടി പ്രമേയം യോഗത്തില്‍ അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി മുഹമ്മദ് റിഫാസ് (പി. ടി. എ പ്രസിഡന്റ്,)മണികണ്ഠന്‍ (വൈസ് പ്രസിഡന്റ് )അനുഷ (എം. പി. ടി. എ പ്രസിഡന്റ് )ആതിര (എം. പി. ടി. എ. വൈസ് പ്രസിഡന്റ് )സതീശന്‍ (എസ്. എം. സി ചെയര്‍ മാന്‍ )നാ ഗേഷ് (എസ്. എം. സി വൈസ് ചെയര്‍മാന്‍ )എന്നിവരെ തെരഞ്ഞെടുത്തു. സീനിയര്‍ അസിസ്റ്റന്റ് ദേവു തമ്പി ടീച്ചര്‍ നന്ദി പറഞ്ഞു.
ഗവ. എല്‍. പി. സ്‌കൂള്‍ പെരുമ്പള പി. ടി. എ. ജനറല്‍ ബോഡി യോഗം നടന്നു.




