ചെറുവത്തൂര്‍ : സമൂഹ പുരോഗതിക്കായ് ഭിന്നശേഷി സൗഹൃദ സമൂഹം വളര്‍ത്തിയെടുക്കുക എന്ന സന്ദേശം സമൂഹത്തില്‍ എത്തിക്കുന്നതിനായി സമഗ്ര ശിക്ഷാ കാസര്‍ഗോഡ് ചെറുവത്തുര്‍ ബി.ആര്‍ സി യുടെ നേതൃത്വത്തില്‍ ഡിസംബര്‍ 3 ന് കൂലേരി സ്‌കൂളില്‍ നടക്കുന്ന ജില്ലാ തല ഭിന്നശേഷി ദിനാചരണ പരിപാടിയുടെ പ്രചരണാര്‍ത്ഥം ചെറുവത്തൂരില്‍ കുട്ടമത്ത് ഹയര്‍ സെക്കന്റെറികുട്ടികളുടെ നേതൃത്വത്തില്‍ ചെറുവത്തൂര്‍ ബസ് സ്റ്റാന്റ് പരിസരത്ത് ഫ്‌ലാഷ് മോബ് സംഘടിപ്പിച്ചു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ചെറുവത്തൂര്‍ ബി.ആര്‍ സി ബ്ലോക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സുബ്രഹ്‌മണ്യന്‍ വി.വി. ഉദ്ഘനം ചെയ്തു ട്രെയിനര്‍ പി. രാജഗോപാലന്‍ അദ്ധ്യക്ഷതവഹിച്ചു. ഡയറ്റ് ഫാക്കല്‍റ്റി ഡോ: പ്രസന്നകുമാരി കെ. ആശംസകള്‍ അര്‍പ്പിച്ചു.. സെഷ്യല്‍ എഡുക്കേറ്റര്‍മാരായ നിമിത’കെ.യു , ഷീബ എ.കെ ഷാനിബ .കെ.പി, അനുശ്രീ പി വൃന്ദ എം , മുംതാസ് പി.എം, ശ്രേയ.എം. വി , ശ്രുതി എം.പി, ശ്രീജിന.കെ.രജിത പിഎന്നിവരും ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍മാരായ വിജില കെ, സയന വി.എം , ശ്രുതി കെ,സൂര്യ.കെ.വി,രേണുക കെ. സാവിത്രി സി, കീര്‍ത്തി കൃഷ്ണ എന്നിവര്‍ നേതൃത്വം നല്‍കി
ഡിസംബര്‍ 3 ലോക ഭിന്നശേഷി ദിനംപ്രചരണാര്‍ത്ഥം ഫ്‌ലാഷ് മോബ് സംഘടിപ്പിച്ചു




