കാരുണ്യ ഹസ്തം നീളുന്നതിനിടെ ഫൈസല്‍ മോന്‍ യാത്രയായി, ഇശല്‍ ഗ്രാമം തേങ്ങുന്നു

മൊഗ്രാല്‍: മഞ്ഞപ്പിത്തം ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന മൊഗ്രാല്‍ നട്പ്പളം ഹൈദ്രോസ് ജുമാമസ്ജിദിന് സമീപത്തെ ഹംസ-ഫാത്തിമ ദമ്പതികളുടെ മകന്‍ മൊഗ്രാല്‍ ജിവിഎച്ച്എസ്എസ്സിലെ പ്ലസ് ടു വിദ്യാര്‍ത്ഥി ഫൈസല്‍ മോന്‍ യാത്രയായി. ഇന്ന് പുലര്‍ച്ചെ എറണാകുളം സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം.

കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാ യായിരുന്നു മരണം. ചികിത്സയ്ക്കായി നാട്ടുകാര്‍ കൈകോര്‍ത്ത് ഫണ്ട് സ്വരൂപിക്കുന്നതിനിടയിലായിരുന്നു ഫൈസല്‍ മോന്‍ യാത്രയായത്. മകന് കരള്‍ നല്‍കാന്‍ ഉപ്പയും, മൂത്ത സഹോദരന്‍ സവാദും തയ്യാറായി ഇതിനായുള്ള പരിശോധനകളും മറ്റും നടന്നുവരികയായിരുന്നു.

ഫൈസല്‍ മോന്റെ മരണം ഇശല്‍ ഗ്രാമത്തെ കണ്ണീരിലാഴ്ത്തി.

സവാദ്,ശബാന തസ്നി, ഷാജി, ശംസു, ഷാഹി എന്നിവരാണ് സഹോദരങ്ങള്‍. നിര്യാണത്തില്‍ മൊഗ്രാല്‍ ടൗണ്‍ ഷാഫി ജുമാ മസ്ജിദ് കമ്മിറ്റി, ചളിയങ്കോട് ജുമാ മസ്ജിദ് കമ്മിറ്റി, മൊഗ്രാല്‍ ജീവിച്ച്എസ്എസ് പിടിഎ കമ്മിറ്റി, ദീനാര്‍ യുവജന സംഘം, മൊഗ്രാല്‍ ദേശീയവേദി, ഫ്രണ്ട്സ് ക്ലബ് മൊഗ്രാല്‍, റെഡ് സ്റ്റാര്‍ ക്ലബ് അനുശോചിച്ചു.

Scroll to Top