Home Kerala മൂന്നാര്‍ അപകടം: അമിതവേഗതയും അശ്രദ്ധയും കാരണം, ഡ്രൈവറെ അറസ്റ്റ് ചെയ്ത് പൊലീസ്

മൂന്നാര്‍ അപകടം: അമിതവേഗതയും അശ്രദ്ധയും കാരണം, ഡ്രൈവറെ അറസ്റ്റ് ചെയ്ത് പൊലീസ്

by KCN CHANNEL
0 comment

ഇടുക്കി: മൂന്നാര്‍ ബസ് അപകടത്തില്‍ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്ത് പൊലീസ്. ഡ്രൈവര്‍ വിനീഷ് സുന്ദര്‍രാജാണ് അറസ്റ്റിലായത്. ഡ്രൈവര്‍ അമിത വേഗതയില്‍ അശ്രദ്ധയോടെ വാഹനമോടിച്ചതാണ് അപകടകാരണമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. അതേസമയം മരിച്ച കുട്ടികളുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.
അടിമാലി താലൂക്ക് ആശുപത്രിയിലായിരുന്നു പോസ്റ്റ്മോര്‍ട്ടം നടത്തിയത്. സുധന്‍, ആദിക, വേണിക എന്നിവരായിരുന്നു മരണപ്പെട്ടത്. കഴിഞ്ഞ ദജിവസമാണ് മൂന്നാര്‍ ഇക്കോ പോയിന്റിന് സമീപം വാഹനം മറിഞ്ഞ് അപകടമുണ്ടായത്. വാഹനത്തില്‍ ആകെ 37 വിദ്യാര്‍ത്ഥികളും മൂന്ന് അധ്യാപകരുമാണ് ഉണ്ടായിരുന്നത്. നാഗര്‍കോവില്‍ സ്‌കോഡ് ക്രിസ്ത്യന്‍ കോളേജിലെ രണ്ടാം വര്‍ഷ ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികള്‍ മൂന്നാറിലേക്ക് ടൂര്‍ വന്നപ്പോഴാണ് അപകടമുണ്ടായത്. കൊല്ലത്ത് നിന്നും ഇവര്‍ ബസ്സില്‍ മൂന്നാറിലെത്തി.

You may also like

Leave a Comment