Home Kasaragod സി.. രാഘവന്‍ അനുസ്മരണം നടത്തി

സി.. രാഘവന്‍ അനുസ്മരണം നടത്തി

by KCN CHANNEL
0 comment

വിവര്‍ത്തന കലയുടെ കാസര്‍കോടന്‍ മുഖമായ സി. രാഘവന്‍ മാഷിന്റെ അനുസ്മരണം ‘വേര്‍പാടിന്റെ 15 വര്‍ഷങ്ങള്‍’ എന്ന പേരില്‍ കോലായ് ലൈബ്രറിയില്‍ വെച്ചു നടന്നു.
മരണാനന്തരവും മനുഷ്യ മനസ്സില്‍ തുടരാന്‍ കഴിയുന്നതാണ് സര്‍ഗസൃഷ്ടാക്കളുടെ ഭാഗ്യമെന്നും നമ്മുടെ ഇടയില്‍ അതിനുള്ള പരമ ഭാഗ്യം ലഭിച്ച ഒരാളാണ് സി. രാഘവന്‍ മാഷെന്നും മലയാളത്തില്‍ നിന്ന് കന്നടയിലേക്കും തിരിച്ചും വിവര്‍ത്തനത്തിന്റെ ലോകത്ത് നിറഞ്ഞു നിന്ന വേളയിലാണ് അദ്ദേഹം നമ്മെ വിട്ടുപോയതെന്നും തുളു സാഹിത്യത്തിന്റെ മാഹത്മ്യം ലോകത്തോട് വിളിച്ചു പറഞ്ഞ ഭാഷയുടെ സൂക്ഷിപ്പുകാരനായിരുന്നു മാഷെന്നും അനുസ്മരണ പ്രഭാഷങ്ങളില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു .
ജില്ലാ ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് കെ. ശശിധരന്‍ ഉത്ഘാടനം ചെയ്ത പരിപാടിയില്‍ മാഷുടെ മകളും കോലായ് വനിതാവിഭാഗം സെക്രട്ടറിയുമായ വി.വി. വിജയലക്ഷ്മി ടീച്ചര്‍ അധ്യക്ഷയായി.
നാരായണന്‍ പേരിയ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.
സ്‌കാനിയ ബെദിര ,ഹസൈനാര്‍ തോട്ടുംഭാഗം , ബാലകൃഷ്ണന്‍ ചെര്‍ക്കള , സി.എല്‍. ഹമീദ് , , ബി.കെ. സുകുമാരന്‍ , കെ.കെ. അബ്ദു കാവുഗോളി , സുലേഖ മാഹിന്‍ , ബഷീര്‍ കൊല്ലമ്പാടി , എന്നിവര്‍ രാഘവന്‍ മാഷെ അനുസ്മരിച്ചു.

You may also like

Leave a Comment