സാക്ഷരതാ പ്രേരക് വിലാസിനി ടീച്ചറെ മൊഗ്രാല്‍ ദേശീയവേദി അനുമോദിച്ചു.

കുമ്പള.കാസറഗോഡ് ജില്ലയില്‍ നിന്ന് തുല്യതാ കോഴ്‌സിലേക്ക് ഏറ്റവും കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കി സാക്ഷരതാ പ്രവര്‍ത്തനത്തില്‍ മികച്ച നേട്ടം കൈവരിക്കുക വഴി കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി-സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് നേടിയ കുമ്പള ഗ്രാമപഞ്ചായത്തിലെ വിലാസിനി ടീച്ചറെ മൊഗ്രാല്‍ ദേശീയവേദി അനുമോദിച്ചു.

വിലാസിനി ടീച്ചര്‍ ലോക സാക്ഷരതാ ദിനത്തിലാണ് തിരുവനന്തപുരത്ത് വെച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംശു ദ്ദീനില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങിയത് കുമ്പള ഗ്രാമപഞ്ചായത്തിന് അഭിമാനിക്കാവുന്ന നേട്ടമായി.വിലാസനി ടീച്ചറെ മൊഗ്രാല്‍ ദേശീയവേദി അനുമോദിച്ചു.

മൊഗ്രാല്‍ ദേശീയവേദി ട്രഷറര്‍ എം എ അബൂബക്കര്‍ സിദ്ദീഖ്,വൈസ് പ്രസിഡണ്ട് മുഹമ്മദ് സ്മാര്‍ട്ട്,എക്‌സിക്യൂട്ടീവ് അംഗം മുഹമ്മദ് അബ്‌ക്കോ,ഷക്കീല്‍- അബ്ദുള്ള എന്നിവര്‍ ചേര്‍ന്ന് വിലാസിനി ടീച്ചര്‍ക്ക് മെമന്റോ കൈമാറിയാണ് അനുമോദിച്ചത്.

ഫോട്ടോ:മികച്ച സാക്ഷരത പ്രവര്‍ത്തനത്തിന് കേരള സംസ്ഥാന സാക്ഷരത മിഷന്‍- സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നേടിയ വിലാസിനി ടീച്ചറെ മൊഗ്രാല്‍ ദേശീയവേദി ഭാരവാഹികള്‍ മെമെന്റോ നല്‍കി അനുമോദിക്കുന്നു.

Scroll to Top