കാഞ്ഞങ്ങാട്: എറണാകുളത്ത് നിന്ന് കാണാതായ കാഞ്ഞങ്ങാട് സ്വദേശിക്കായി കാസര്‍കോട് ജില്ലയിലും പോലീസ് അന്വേഷണം ആരംഭിച്ചു. കാഞ്ഞങ്ങാടിനടുത്ത് വെള്ളിക്കോത്ത് വീണച്ചേരിയിലെ പൈനി പ്രഭാകരന്‍ നായരെ (73) ആണ് മെയ് ഒന്‍പത് വെള്ളിയാഴ്ച മുതല്‍ കാണാതായത്.വര്‍ഷങ്ങളായി എറണാകുളം ഇടപ്പള്ളി ചേരാനല്ലൂരിലാണ് അദ്ദേഹം താമസിക്കുന്നത്. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ മെറൂണ്‍ നിറത്തിലുള്ള ഹാഫ് കൈ ഷര്‍ട്ടും വെള്ള ഡബിള്‍ മുണ്ടുമാണ് അദ്ദേഹം ധരിച്ചിരുന്നത്. പ്രഭാകരന്‍ നായര്‍ കാസര്‍കോട് ജില്ലയിലേക്ക് വന്നിരിക്കാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് പോലീസ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. അദ്ദേഹത്തെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ ചേരാനല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ 237/2025 U/S 57 KP ACT എന്ന നമ്പറില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്. പ്രഭാകരന്‍ നായരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഉടന്‍ തന്നെ 6238433644, 9061055124 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന് ബന്ധുക്കള്‍ അഭ്യര്‍ത്ഥിച്ചു.
കാസര്‍കോട് സ്വദേശിയായ വയോധികനെ എറണാകുളത്ത് കാണാതായ സംഭവം; അന്വേഷണം പുരോഗമിക്കുന്നു
32