Home Kasaragod ബാര, പരുവംകോട് മൂലയിലെ മനോജ് (30) അന്തരിച്ചു.

ബാര, പരുവംകോട് മൂലയിലെ മനോജ് (30) അന്തരിച്ചു.

by KCN CHANNEL
0 comment

പ്രതീക്ഷകള്‍ ബാക്കിയാക്കി ബാര, പരുവംകോട് മൂലയിലെ മനോജ് വിട വാങ്ങി

കാസര്‍കോട്: കുടുംബത്തിന്റെയും നാടിന്റെയും സുഹൃത്തുക്കളുടെയും പ്രതീക്ഷകള്‍ അസ്തമിച്ചു; ബാര, പരുവംകോട് മൂലയിലെ മനോജ് (30) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ കാസര്‍കോട്ടെ ആശുപത്രിയിലായിരുന്നു അന്ത്യം.തലച്ചോറിനകത്തു നാഡീസംബന്ധമായി ഉണ്ടായ അസുഖത്തെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് മനോജിനെ മംഗ്ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്കു വിധേയനാക്കിയെങ്കിലും ഫലം ഉണ്ടായില്ല. തുടര്‍ന്ന് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ നടത്തിയ ചികിത്സയിലും പുരോഗതിയൊന്നും ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് കാസര്‍കോട്ടെ ആശുപത്രിയിലേക്ക് മാറ്റിയത്. മനോജിന്റെ വിയോഗം നാടിനെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. മോഹനന്‍-ശാന്ത ദമ്പതികളുടെ മകനാണ് മനോജ്. ഭാര്യ: സ്നേഹ. മൂന്നു വയസ്സുള്ള ഇഷാന്‍ ദേവ് ഏക മകനാണ്. സഹോദരന്‍: വൈശാഖ്. മനോജിന്റെ വിയോഗത്തില്‍ മൈത്രി വായനശാല ആന്റ് പീപ്പിള്‍സ് മാങ്ങാട് അനുശോചിച്ചു.

You may also like

Leave a Comment