സെഡ്. എ. മൊഗ്രാല്‍ പ്രസിഡന്റ്, ബി. എ. ലത്തീഫ് ആദൂര്‍ ജന. സെക്രട്ടറി, കെ. വി. അഷ്റഫ് ട്രഷറര്‍
?മൊഗ്രാല്‍:
കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലധികമായി മൊഗ്രാലിലെ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ രംഗങ്ങളില്‍ ഉജ്ജ്വലമായ പ്രവര്‍ത്തനം കാഴ്ചവെക്കുന്ന ‘മൊഗ്രാല്‍ ഫ്രണ്ട്‌സ് ക്ലബിന്’ 2026-2028 വര്‍ഷത്തേക്കുള്ള പുതിയ സാരഥികളെ തെരഞ്ഞെടുത്തു. വെള്ളിയാഴ്ച ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ തെരഞ്ഞെടുത്ത 19 അംഗ പ്രവര്‍ത്തക സമിതിയാണ് പുതിയ ഭാരവാഹികളെ നിശ്ചയിച്ചത്.
?ഞായറാഴ്ച ചേര്‍ന്ന യോഗത്തില്‍ എം. എസ്. അഷ്‌റഫ് മുന്നോട്ടുവെച്ച പാനല്‍ മുന്‍ പ്രസിഡന്റ് എം. പി. അബ്ദുല്‍ ഖാദര്‍ അവതരിപ്പിക്കുകയും യോഗം അത് ഐക്യകണ്‌ഠേന അംഗീകരിക്കുകയുമായിരുന്നു.
?പുതിയ ഭാരവാഹികളായി സെഡ്. എ. മൊഗ്രാല്‍ (പ്രസിഡന്റ്), ബി. എ. ലത്തീഫ് ആദൂര്‍ (ജനറല്‍ സെക്രട്ടറി), കെ. വി. അഷ്റഫ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
?താജുദ്ദീന്‍ മൊഗ്രാല്‍, എച്ച്. എ. ഖാലിദ്, എം. എസ്. അബ്ദുള്ളക്കുഞ്ഞി എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍.
മിഷാല്‍ റഹ്‌മാന്‍, സിദ്ദിഖ് പി. എസ്., നൗഷാദ് എസ്. കെ. എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.
?എം. പി. അബ്ദുല്‍ ഖാദര്‍, എം. എസ്. അഷ്‌റഫ്, ഖാദര്‍ കെ. എം., ഫാറൂഖ് എം., ഖലീല്‍ കെ., വി. പി. ജബ്ബാര്‍, സിദ്ദിഖ് കണ്ണന്‍വളപ്പ്, നാസര്‍ സായ, മുഹമ്മദ് ചളിയാങ്കോട് എന്നിവരാണ് പ്രവര്‍ത്തക സമിതിയിലെ മറ്റ് അംഗങ്ങള്‍.
?എം. പി. അബ്ദുല്‍ ഖാദറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് കെ. വി. അഷ്‌റഫ് സ്വാഗതം ആശംസിച്ചു.




