പുഴയോരം ശുചീകരിച്ചു, സിസിടിവിയും സ്ഥാപിക്കും.
മൊഗ്രാല്‍.ഒരു നാടിന്റെ സമ്പത്ത് എന്ന് പറയുന്നത് ഒരു കൂട്ടം യുവാക്കളാണ്.നാടിന്റെ നന്മയ്ക്ക് അവര്‍ എന്തിനും,എപ്പോഴും സജ്ജരായി നില്‍ക്കുന്നവരുമാണ്.ഈ ഗണത്തില്‍ പെടുത്താവുന്ന ക്ലബ് പ്രവര്‍ത്തകരാണ് മൊഗ്രാല്‍ കൊപ്പളം കെ എഫ് സി.
കൊപ്പളം പുഴയോരത്തെ മാലിന്യ കൂമ്പാരം ഇവരെ കുറച്ചൊന്നുമല്ല അസ്വസ്ഥരാക്കി യിരുന്നത്.അധികാരികള്‍ക്ക് പരാതിയും മറ്റും കൊടുത്തു കുറേക്കാലമായി അവര്‍ നടപടിക്കായി കാത്തിരിക്കുന്നു. ഇനിയും അത് നീണ്ടുപോയാല്‍ പ്രദേശത്ത് രോഗ വ്യാപനത്തിന് കാരണമാവും.ഇത് തിരിച്ചറിഞ്ഞ ക്ലബ് പ്രവര്‍ത്തകര്‍ കച്ചകെട്ടി ഇറങ്ങി.മൊഗ്രാല്‍ പുഴയോരത്തെ മുഴുവന്‍ മാലിന്യങ്ങളും നീക്കം ചെയ്തു.
കൊപ്പളം പുഴയോരത്തെ കണ്ടന്‍ക്കാടുകളി ലേക്കും, ജലാശയങ്ങളിലേക്കും മാലിന്യം വലിച്ചെറിയുന്നത് നിത്യ സംഭവമായിരുന്നു. പരാതി നല്‍കിയിട്ട് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചതല്ലാതെ തുടര്‍നടപടികളൊന്നും സ്വീകരിച്ചില്ല.ഇത് മനസ്സിലാക്കിയ കെ എഫ് സി പ്രവര്‍ത്തകര്‍ പുഴയോരത്തെ മുഴുവന്‍ മാലിന്യങ്ങളും നീക്കം ചെയ്ത്,ശുചീകരിച്ച് മാതൃകയായി.പ്രശ്‌നം ഇവിടെയും അവസാനിക്കുന്നില്ല.പുഴയോരത്ത് അടുത്ത ആഴ്ചയോടെ സിസിടിവിയും സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ക്ലബ് പ്രവര്‍ത്തകര്‍. ഇതുവഴി പുഴയോരത്ത് മാലിന്യം തള്ളുന്നവരെ തിരിച്ചറിയുമെന്നും കെഎഫ്‌സി ക്ലബ് പ്രവര്‍ത്തകര്‍ പറയുന്നു.
ഫോട്ടോ:കൊപ്പളം കെ എഫ് സി ക്ലബ് അംഗങ്ങള്‍ ശുചീകരിച്ച മൊഗ്രാല്‍ പുഴയോരം.




