ചൂഷണം കടുത്തതോടെ ഈ ബന്ധം ഒഴിവാക്കി. പിന്നീട് അസീമിന്റെ സുഹൃത്തായ സൊഹൈലുമായി പ്രണയത്തിലാകുകയും വിവാഹം തീരുമാനിക്കുകയും ആയിരുന്നു.
ബെല്ലാരി: കര്‍ണാടകയിലെ ബെല്ലാരിയില്‍ ആണ്‍സുഹൃത്തിനെ വിഡിയോ കോള്‍ ചെയ്ത് യുവതി ജീവനൊടുക്കി. സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് കാട്ടി മുന്‍ ആണ്‍സുഹൃത്ത് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ഇത്. മകളുടെ മരണത്തിന് കാരണക്കാരായ രണ്ട് ആണ്‍സുഹൃത്തുക്കളെയും ശിക്ഷിക്കണമെന്ന് കാട്ടി മാതാപിതാക്കള്‍ പരാതി നല്‍കിയതോടെ ഇരുവരും ഒളിവില്‍ പോയി.
പ്രണയം തകര്‍ന്നു, മുന്‍കാമുകന്റെ സുഹൃത്തുമായി വിവാഹത്തിനൊരുങ്ങി, ഭീഷണിയുമായി മുന്‍ കാമുകന്‍, ജീവനൊടുക്കി ടെക്കി യുവതി




