നല്ല പോഷക ഗുണമുള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മാത്രമേ നിങ്ങള്‍ക്ക് നല്ല ആരോഗ്യം ലഭിക്കുകയുള്ളു. നല്ല പ്രതിരോധ ശേഷി ഉണ്ടെങ്കില്‍ മാത്രമേ രോഗങ്ങളെ തടയാന്‍ സാധിക്കുകയുള്ളു. പഴങ്ങളിലും പച്ചക്കറികളിലും ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് പ്രതിരോധ ശേഷി കൂട്ടാനും സഹായിക്കുന്നു. പ്രതിരോധം കൂട്ടാന്‍ ആവശ്യമായ പോഷകങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം.
1.വെള്ളം
ശരീരത്തില്‍ എപ്പോഴും ജലാംശം ആവശ്യമാണ്. ഇത് പ്രതിരോധ ശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ശരീരത്തിലുള്ള മാലിന്യങ്ങളെ നീക്കം ചെയ്യാന്‍ വെള്ളം ആവശ്യമായ ഘടകം തന്നെയാണ്. ജലാംശം ഇല്ലെങ്കില്‍ ചര്‍മ്മം വരണ്ടുപോകുന്നു.
- ഫൈബര്‍
ശരീരത്തിന് ആവശ്യമായ മറ്റൊരു ഘടകമാണ് ഫൈബര്‍. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. എല്ലാ പഴങ്ങളിലും പച്ചക്കറികളിലും ഫൈബര്‍ അടങ്ങിയിട്ടുണ്ട്. - വിറ്റാമിനുകള്‍
വിറ്റാമിന്‍ എ, ബി6, സി, ഡി, ഇ എന്നിവ നല്ല ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ഇത് ശരീരത്തിന്റെ പ്രതിരോധ ശേഷി കൂട്ടാന്‍ സഹായിക്കുന്നു. അതിനാല്‍ തന്നെ വിറ്റാമിനുകള്‍ അടങ്ങിയ പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കണം.
- മിനറലുകള്‍
പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് മിനറലുകളും ശരീരത്തിന് ആവശ്യമാണ്. സിങ്ക്, അയണ്‍ എന്നിവ അടങ്ങിയ പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കാം.




