പ്രധാനമന്ത്രിയുടെ വിദേശ പര്യടനങ്ങള്‍ക്കായി ഈ വര്‍ഷം 74 കോടി രൂപ ചിലവ്, കണക്ക് പുറത്തുവിട്ട് വിദേശകാര്യ മന്ത്രാലയം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വര്‍ഷം നടത്തിയ വിദേശ സന്ദര്‍ശനങ്ങളുടെ ചിലവ് വിവരങ്ങള്‍ പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍. 2026 ല്‍ ഇതുവരെ 74.58 കോടിയോളം രൂപ ചിലവഴിച്ചതായി വിദേശകാര്യ മന്ത്രാലയം രാജ്യസഭയെ അറിയിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരി മുതല്‍ ജൂലൈ വരെയുള്ള കണക്കുകളാണ് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടത്. നോര്‍വേ യാത്രയ്ക്ക് വേണ്ടിയാണ് പ്രധാനമന്ത്രിക്ക് ഏറ്റവും കൂടുതല്‍ തുക ചിലവായത്. 17.46 കോടി രൂപയാണ് മോദിയുടെ നോര്‍വേ യാത്രക്ക് വേണ്ടിവന്നത്. 13 രാജ്യങ്ങളിലാണ് മോദി ഈ വര്‍ഷം ഇതുവരെ സന്ദര്‍ശനം നടത്തിയത്. മലേഷ്യ, ഇസ്രയേല്‍, യു എ ഇ, നെതര്‍ലന്‍ഡ്‌സ്, സ്വീഡന്‍, നോര്‍വേ, ഇറ്റലി, ഫ്രാന്‍സ്, സ്ലോവാകിയ, സീഷെല്‍സ്, ഇന്തൊനീഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളിലായിരുന്നു പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.

Scroll to Top