കാസര്‍കോട്: ഖത്തര്‍ കാസര്‍കോട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ അമ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘തലമുറ സംഗമം 2026’ തളങ്കര ബാങ്കോട് എല്‍ മസിലില്‍ വെച്ച് പ്രൗഢഗംഭീരമായി നടന്നു. പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ വിശ്രമജീവിതം നയിക്കുന്ന, സംഘടനയെ മുന്‍കാലങ്ങളില്‍ നയിച്ച പ്രഗത്ഭരായ മുന്‍ ഭാരവാഹികളെയും സജീവ പ്രവര്‍ത്തകരെയും സംഗമത്തില്‍ വെച്ച് ആദരിച്ചു.
ഖത്തര്‍ കാസര്‍കോട് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ലുക്ക്മാനുല്‍ ഹക്കീം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ.യും കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡന്റുമായ എന്‍.എ. നെല്ലിക്കുന്ന് ‘തലമുറ സംഗമം’ ഉദ്ഘാടനം ചെയ്തു. അത്യന്തം വെല്ലുവിളികള്‍ നിറഞ്ഞ പ്രവാസലോകത്ത് ഒരു പ്രാദേശിക കൂട്ടായ്മ അമ്പത് വര്‍ഷക്കാലം ഒരേ കരുത്തോടെയും ഐക്യത്തോടെയും നിലനിന്നുപോന്നത് സമാനതകളില്ലാത്ത നേട്ടമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അരനൂറ്റാണ്ടുകാലം പ്രവാസി സംഘടനയെ കെട്ടുറപ്പോടെ മുന്നോട്ട് നയിച്ച ഭാരവാഹികളുടെ ദീര്‍ഘവീക്ഷണത്തെയും കാരുണ്യപ്രവര്‍ത്തനങ്ങളെയും ഉദ്ഘാടകനും തുടര്‍ന്ന് ആശംസകള്‍ നേര്‍ന്ന് സംസാരിച്ച പ്രമുഖരും ഏറെ അത്ഭുതത്തോടെയും പ്രശംസയോടെയും എടുത്തുപറഞ്ഞു.
സംയുക്ത മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍, മുഖ്യ രക്ഷാധികാരി എം.പി. ഷാഫി ഹാജി, മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ ഹനീഫ് കെ.എം., അമീര്‍ പള്ളിയാന്‍, മഹ്‌മൂദ് പി.എ., ബഷീര്‍ ബോളിബോള്‍, മുസ്തഫ ബാങ്കോട്, അസീസ് ഖാസിലൈന്‍, സത്താര്‍ മദീന എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
ജമാഅത്ത് ഭാരവാഹികളായ ബഷീര്‍ സ്രാങ്ക്, ഷഫീഖ് ചെങ്കള, ഹാരിസ് ഏരിയാല്‍ എന്നിവരും എക്‌സിക്യൂട്ടിവ് അംഗങ്ങളായ ബഷീര്‍ കെ.എഫ്.സി., അഷറഫ് കുളത്തുംകര, ജാഫര്‍ കലങ്കാടി, അന്‍വര്‍ മുഗ്രാല്‍പൂത്തൂര്‍ എന്നിവരും പരിപാടിയുടെ വിജയത്തിനായി നേതൃത്വം നല്‍കി. ഉസ്മാന്‍ മൗലവി പ്രാര്‍ത്ഥന നടത്തി, ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ആദം കുഞ്ഞി സ്വാഗതവും ഫൈസല്‍ ഫില്ലി നന്ദിയും രേഖപ്പെടുത്തി.




