നെതന്യാഹുവുമായി സംസാരിച്ച് നരേന്ദ്രമോദി; ഇന്ത്യ- ഇസ്രയേല്‍ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നു

ഇസ്രായേല്‍ പ്രധാനമന്ത്രിയുമായി സംസാരിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുവരും ടെലിഫോണ്‍ സംഭാഷണം നടത്തി. പശ്ചിമേഷ്യയിലെ സമീപകാല സാഹചര്യങ്ങള്‍ നെതന്യാഹും നരേന്ദ്ര മോദിയും വിലയിരുത്തി. ഇന്ത്യ ഇസ്രയേല്‍ പങ്കാളിത്തത്തിലെ പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്തു. ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകളും നടന്നു.

”ഇന്ത്യ-ഇസ്രായേല്‍ പ്രത്യേക തന്ത്രപരമായ പങ്കാളിത്തത്തിലെ സുസ്ഥിരമായ പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്യുകയും ഇരു രാജ്യങ്ങളുടെയും പരസ്പര നേട്ടത്തിനായി വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയും ചെയ്തു,” എന്ന് കേന്ദ്രം പ്രസ്താവനയില്‍ പറയുന്നു. പശ്ചിമേഷ്യയിലെ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാടുകള്‍ ഇരുവരും കൈമാറുകയും ബന്ധം തുടരാന്‍ സമ്മതിക്കുകയും ചെയ്തുവെന്ന് പ്രസ്താവനയില്‍ പറയുന്നു.

2026 ഫെബ്രുവരിയില്‍ ഇന്ത്യയും ഇസ്രയേലും ഒരു പ്രത്യേക തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഭാഗമായി ആകെ 17 കരാറുകളില്‍ ഒപ്പുവച്ചിരുന്നു. കൃത്രിമബുദ്ധി, വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, ഉല്‍പ്പാദനം, സംസ്‌കാരം, സമുദ്രപൈതൃകം, കൃഷി തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം സുഗമമാക്കുന്നതിനായിരുന്നു ഇത്.

Scroll to Top