ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ‘LAURELS 2026’ അവാര്‍ഡ് വിതരണ ചടങ്ങ് ശ്രദ്ധേയമായി

ചെമ്മനാട്: ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ PTA കമ്മിറ്റി സംഘടിപ്പിച്ച ‘LAURELS 2026’ എസ്.എസ്.എല്‍.സി., പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും അവാര്‍ഡ് വിതരണ ചടങ്ങും സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വിപുലമായ രീതിയില്‍ നടന്നു.

സ്‌കൂള്‍ മാനേജര്‍ സി. ടി. അഹമ്മദ് അലി ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവി നിധിന്‍രാജ് പി. IPS മുഖ്യാതിഥിയായി പങ്കെടുത്ത് വിജയികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു.

2026-ലെ എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ മൊമെന്റോയും ഉപഹാരങ്ങളും നല്‍കി ആദരിച്ചു. വിദ്യാര്‍ത്ഥികളുടെ മികച്ച നേട്ടങ്ങള്‍ സ്‌കൂളിന്റെ അക്കാദമിക മികവിന്റെ തെളിവാണെന്നും ഭാവിയിലും കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ പരിശ്രമിക്കണമെന്നും മുഖ്യാതിഥി വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ചു.

എസ് പി ആയതിനു ശേഷം ആദ്യമായി വിദ്യാലയത്തിലെത്തിയ ജില്ലാ പോലീസ് മേധാവിയെ സ്‌കൂള്‍ എസ് പി സി യൂണിറ്റ് ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കി സ്വീകരിച്ചു

പി ടി എ പ്രസിഡന്റ് ബി എച്ച് അബ്ദുല്‍ ഖാദര്‍ അധ്യക്ഷനായി. പ്രിന്‍സിപ്പാള്‍ ജിജി തോമസ് സ്വാഗതം പറഞ്ഞു. ചെമ്മനാട് ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സക്കീന നജീബ്, ഗ്രാമ പഞ്ചായത്ത് അംഗം ശാഹിദ മന്‍സൂര്‍, ചെമ്മനാട് ജമാഅത്ത് ജനറല്‍ സെക്രട്ടറി ബദ്‌റുല്‍ മുനീര്‍, ജോയിന്റ് സെക്രട്ടറി സി എച്ച് സാജു, സ്‌കൂള്‍. കണ്‍വീനവര്‍ സി എച്ച്. റഫീഖ്, പി ടി എ വൈസ്. പ്രസിഡന്റ് ജലീല്‍ പാലോത്ത്, മദര്‍ പി ടി എ പ്രസിഡന്റ് സാബിറ, സ്റ്റാഫ് സെക്രെട്ടറിമാരായ ദീപ പി, സുജാത, പി ടി എ അംഗങ്ങളായ അബ്ദുള്ള പി എം, സുനൈഫ, അമൃത, നസീബ സംബന്ധിച്ചു. ഹെഡ്മാസ്റ്റര്‍ വിജയന്‍ കെ. നന്ദി പറഞ്ഞു.

Scroll to Top