മുളിയാര്‍ പഞ്ചായത്തില്‍ ഇനി മുതല്‍ സന്ദര്‍ശകര്‍ക്ക് ചായ സല്‍ക്കാരം; ഉദ്ഘാടനം നടത്തി

ബോവിക്കാനം : മുളിയാര്‍ ഗ്രാമപഞ്ചായത്തിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന സന്ദര്‍ശകര്‍ക്ക് ഇനി മുതല്‍ ചായ സല്‍ക്കാരം ഏര്‍പ്പെടുത്തി. കാസര്‍കോട് ജില്ലയില്‍ ആദ്യമായാണ് ഇത്തരത്തില്‍ പഞ്ചായത്ത് കാര്യാലയത്തില്‍ പൊതുജനങ്ങള്‍ക്കായി ചായ ഏര്‍പ്പെടുത്തുന്നത്. ജനസൗഹൃദ ഭരണത്തിന്റെ ഭാഗമായാണ് ഈ പുതിയ സംരംഭത്തിന് തുടക്കമിട്ടത്. പഞ്ചായത്തിലെത്തുന്ന വയോജനങ്ങള്‍, സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെയുള്ള എല്ലാവര്‍ക്കും കാത്തിരിപ്പ് സമയം കൂടുതല്‍ സൗകര്യപ്രദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.

ടീ വെന്റിംഗ് മെഷീനിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി മുഹമ്മദ് കുഞ്ഞി നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് സി.കെ പുഷ്പകുമാരി, സെക്രട്ടറി കെ. പ്രേമലത, സ്ഥിരംസമിതി അധ്യക്ഷന്മാരായ ഹനീഫ പൈക്ക, അനീസ മന്‍സൂര്‍ മല്ലത്ത്, അംഗങ്ങളായ റുഷ്ദ റസ്സാഖ്, ആയിഷ അബ്ദുല്‍ റഹ്‌മാന്‍, ലുബ്ന മുനീര്‍, അനന്യ എം, ഉല്ലാസ് എം, രേണുക ടി, കെ. പ്രഭാകരന്‍, ഇ. മോഹനന്‍, ജയകൃഷ്ണന്‍ മാസ്റ്റര്‍, രമേശന്‍ മുതലപ്പാറ, മിസിരിയ റഫീഖ്, നസീര്‍ മൂലടുക്കം, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ ബി.എം അബൂബക്കര്‍, അംഗങ്ങളായ എസ്.എം മുഹമ്മദ് കുഞ്ഞി, ശരീഫ് കൊടവഞ്ചി, ബി.കെ ഹംസ ആലൂര്‍, ബി. അഷ്റഫ്, എം.കെ അബ്ദുല്‍ റഹ്‌മാന്‍, മുഹമ്മദ് കുഞ്ഞി മാര്‍ക്ക്, അബ്ബാസ് കൊളച്ചെപ്പ്, മുഹമ്മദ് കുഞ്ഞി ബിസ്മില്ല, എ.ബി ബഷീര്‍ പള്ളങ്കോട്,മ മസൂദ് ബോവിക്കാനം, രവീന്ദ്രന്‍ പാടി, നിസാമുദ്ധീന്‍ ബോവിക്കാനം തുടങ്ങിയവരും ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ സന്നിഹിതരായിരുന്നു. ബോവിക്കാനം ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ മാനേജരും ഗള്‍ഫ് വ്യവസായിയുമായ ഗംഗാധരന്‍ പാടിയാണ് ടീ വെന്റിംഗ് മെഷീന്‍ സ്‌പോണ്‍സര്‍ ചെയ്തത്.

Scroll to Top