എസ് കെ എംഎം കുമ്പള റൈഞ്ച്:കിക്കോഫ് ക്യാമ്പയിന്‍ സംഘടിപ്പിച്ചു.

കുമ്പള.മദ്രസ്സ മാനേജ്‌മെന്റ് മഹല്‍ കമ്മിറ്റിയുടെ ഉദ്ദേശ്യവും അതിന്റെ ആവശ്യകതയും മഹല്‍നിവാസികളെ ബോധ്യപ്പെടുത്തുന്നതിനായി എസ് കെ എം എം കുമ്പള റൈഞ്ച് കമ്മിറ്റി കിക്കോഫ് ക്യാമ്പയിന്‍ സംഘടിപ്പിച്ചു.മെമ്പര്‍ഷിപ്പ് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സംവിധാനവും ഈ ക്യാമ്പയിനിലൂടെ അവതരിപ്പിച്ചു.

കുമ്പള റൈഞ്ചില്‍ നിന്ന് ഐ ടി ചീഫ് കോര്‍ഡിനേറ്ററായി ബി.എ. മുഹമ്മദ് കുഞ്ഞി മൊഗ്രാലിനെ നിയമിച്ചു.
ഹംദുള്ള തങ്ങള്‍,മുഹമ്മദ് കുഞ്ഞി (മൈമൂന്‍ നഗര്‍),അബ്ദുള്ള താജ്,കുഞ്ഞാമദ് (ബദ്ര്യാ നഗര്‍)എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങള്‍.

ക്യാമ്പയിന്‍ ഹംദുള്ള തങ്ങള്‍ ഉദ്ഘാടനം ചെയ്തു.എസ് കെ എം എം ജില്ലാ സെക്രട്ടറി റഷീദ് വെളിഞ്ചം വിഷയാവതരണം നടത്തി.അഹമ്മദ് റിയാസ് അശ്ശാഫി പ്രാര്‍ത്ഥന നടത്തി. റിയാസ് അശ്ശാഫി ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. മുഹമ്മദ് കുഞ്ഞി മൈമൂന്‍ നഗര്‍ സ്വാഗതവും,മുഹമ്മദ് കുഞ്ഞി ബി എ നന്ദി പറഞ്ഞു
.
ഫോട്ടോ:എസ് കെ എം എം കുമ്പള റൈഞ്ച് കിക്ക് ഓഫ് ക്യാമ്പയിന്‍ ഹംദുള്ള തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.

Scroll to Top