മൊഗ്രാല്‍.ശക്തമായി തുടരുന്ന മഴയും, നാടുനീളെ ഉള്ള വെള്ളക്കെട്ടും രോഗ വ്യാപനത്തിന് കാരണമാകുന്ന സാഹചര്യത്തില്‍ കുമ്പളയില്‍ ആരോഗ്യവകുപ്പ് പരിശോധനയും, ബോധവല്‍ക്കരണവും ശക്തമാക്കി.വീട് വീടാന്തരം കയറി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് അതികൃതര്‍, ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനയും, ബോധവല്‍ക്കരണവും നടത്തുന്നത്.
കുമ്പള ഗ്രാമപഞ്ചായത്ത് പതിനാറാം വാര്‍ഡ് കൊപ്പളത്തില്‍ നടത്തിയ പരിശോധനയ്ക്കും, ബോധവല്‍ക്കരണത്തിനും ശ്രീലത (ജെ പി എച്ച് എന്‍) മഞ്ജുഷ(എം എല്‍ എസ് പി ) ആശാ വര്‍ക്കര്‍മാരായ ഖൈറുന്നിസ-ഇസ്മായില്‍,സരള, നവീത,സിഡിഎസ് മെമ്പര്‍ ആയിശാ- ഇബ്രാഹിം, സാമൂഹ്യപ്രവര്‍ത്തകന്‍ ജലീല്‍ കൊപ്പളം എന്നിവര്‍ നേതൃത്വം നല്‍കി വരുന്നു.
ഫോട്ടോ:മഴക്കാല രോഗങ്ങളുമായി ബന്ധപ്പെട്ട് കുമ്പള ഗ്രാമപഞ്ചായത്ത് -ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കൊപ്പളം വാര്‍ഡില്‍ നടത്തിയ പരിശോധനയും, ബോധവല്‍ക്കരണവും.




