കാസര്‍ഗോഡ്: എല്‍.ബി.എസ്. കോളേജ് ഓഫ് എന്‍ജിനിയറിങ്ങിലെ 2025-2026 അധ്യയന വര്‍ഷത്തെ ബിരുദധാരികള്‍ക്കായുള്ള ബിരുദദാന ചടങ്ങായ ‘പ്രയാണ്‍ 2026’ ഓഗസ്റ്റ് 8-ന് (ശനിയാഴ്ച) രാവിലെ 10.00 മണിക്ക് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും.
ട്രസ്റ്റ് റിസര്‍ച്ച് പാര്‍ക്കിന്റെ സി.ഇ.ഒ ഡോ. രാജശ്രീ എം. എസ്. ചടങ്ങിന്റെ മുഖ്യാതിഥിയായിരിക്കും. എല്‍.ബി.എസ്. സെന്റര്‍ ഡയറക്ടര്‍ ഡോ. ജയമോഹന്‍ ജെ., കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ടി.മുഹമ്മദ് ഷുക്കൂര്‍, ഡീന്‍മാര്‍, വിവിധ വകുപ്പ് മേധാവികള്‍, രക്ഷിതാക്കള്‍ പി.ടി.എ. ഭാരവാഹികള്‍, അധ്യാപകര്‍, പൂര്‍വവിദ്യാര്‍ഥികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ഏകദേശം 250-ലധികം വിദ്യാര്‍ത്ഥികള്‍ ഈ വര്‍ഷം ബിരുദം സ്വീകരിക്കും. ഇവരില്‍ 150-ഓളം വിദ്യാര്‍ത്ഥികള്‍ ഇതിനോടകം തന്നെ ഇന്‍ഫോസിസ് ഉള്‍പ്പെടെയുള്ള പ്രമുഖ ബഹുരാഷ്ട്ര കമ്പനികളില്‍ തൊഴില്‍ നേടിയിട്ടുള്ളത് കോളേജിന്റെ അക്കാദമിക മികവിനും പരിശീലന സംവിധാനങ്ങള്‍ക്കും ലഭിച്ച അംഗീകാരമാണ്.
അക്കാദമിക മികവിനൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങളിലും എല്‍.ബി.എസ്. കോളേജ് ശ്രദ്ധേയ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ 2,000-ത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ഐ.ഇ.ഡി.സി. സമ്മിറ്റിന് ആതിഥേയത്വം വഹിച്ചതിലൂടെ സംരംഭകത്വ മേഖലയിലും കോളേജ് ശ്രദ്ധ നേടിയിരുന്നു.
കൂടാതെ, എ.പി.ജെ. അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ ഈ വര്‍ഷത്തെ റാങ്കിംഗില്‍ സംസ്ഥാനതലത്തില്‍ 13-ാം സ്ഥാനം നേടാനും കോളേജിന് സാധിച്ചു. വിദ്യാര്‍ത്ഥികളുടെ പേരില്‍ പേറ്റന്റുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും ദേശീയ-സംസ്ഥാനതല സാങ്കേതിക മത്സരങ്ങളില്‍ പങ്കെടുത്ത് ക്യാഷ് അവാര്‍ഡുകളും മറ്റ് അംഗീകാരങ്ങളും കരസ്ഥമാക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
വിദ്യാഭ്യാസ മികവിനെയും ഗവേഷണ നേട്ടങ്ങളെയും തൊഴില്‍വിജയങ്ങളെയും ഒരുമിച്ച് ആഘോഷിക്കുന്ന വേദിയായാണ് ‘പ്രയാണ്‍ 2026’ സംഘടിപ്പിക്കുന്നത്.
ഡോ അന്‍വര്‍ എസ് ആര്‍
പ്രൊഫസര്‍, CSE (കോര്‍ഡിനേറ്റര്‍, ബിരുദദാന ചടങ്ങ്)
ഡോ ജയലക്ഷ്മി എസ്
പ്രൊഫസര്‍ സി.എസ്.ഇ
പ്രൊഫ. റീമ കെ വി
അസിസ്റ്റന്റ് പ്രൊഫസര്‍ സി.എസ്.ഇ
ഡോ. സരിത് ദിവാകര്‍ എം
അസിസ്റ്റന്റ് പ്രൊഫസര്‍ സി.എസ്.ഇ
(കോ-ഓര്‍ഡിനേറ്റര്‍, ബിരുദദാന ചടങ്ങ്)
നീവന്‍ പ്രൊഫ
അസിസ്റ്റന്റ് പ്രൊഫസര്‍, CSE




