ആധുനിക പോരാട്ട തന്ത്രങ്ങളില്‍ പരിശീലനം നല്‍കുന്ന 20 ആഴ്ച നീളുന്ന ഈ കഠിനമായ പ്രോഗ്രാമിലേക്ക് വളരെ കുറച്ച് ഐഎഎഫ് പൈലറ്റുമാരെ മാത്രമാണ് തിരഞ്ഞെടുക്കാറുള്ളത് എന്നതിനാല്‍ തന്നെ ഈ നേട്ടം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്
രാജ്യത്ത് ഏറ്റവും മികച്ചവരില്‍ മികച്ച യുദ്ധവിമാന പൈലറ്റുമാര്‍ക്ക് മാത്രം നല്‍കുന്ന ‘ടോപ് ഗണ്‍’ പരിശീലനം പൂര്‍ത്തിയാക്കിയ ആദ്യ വനിതയായി വ്യോമസേനയലെ സ്‌ക്വാഡ്രന്‍ ലീഡര്‍ ഭാവന കാന്ത്. ഇതുവരെ ഈ നേട്ടം കരസ്ഥമാക്കിയിട്ടുള്ളത് വ്യോമസേന പൈലറ്റുമാരില്‍ ഒരു ശതമാനംപേര്‍ മാത്രമാണ് അറിയുമ്പോഴാണ്, ബിഹാറിലെ ദര്‍ഭംഗയില്‍ നിന്നുള്ള ഈ 33 കാരിയുടെ നേട്ടത്തിന് തിളക്കം കൂടുന്നത്.
ഗ്വാളിയറിലെ ടാക്റ്റിക്‌സ് ആന്‍ഡ് എയര്‍ കോംബാറ്റ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റില്‍ (TACDE) നടക്കുന്ന പ്രശസ്തമായ ഫൈറ്റര്‍ കോംബാറ്റ് ലീഡര്‍ കോഴ്സ് പൂര്‍ത്തിയാക്കുന്ന ആദ്യ വനിതാ പൈലറ്റായാണ് ഭാവന കാന്ത് ചരിത്രം കുറിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യന്‍ വ്യോമസേനയില്‍ മറ്റൊരു അപൂര്‍വ്വ നേട്ടം കൂടി ഭാവന സ്വന്തം പേരില്‍ കുറിച്ചു. 2016 ജൂണില്‍ അവനി ചതുര്‍വേദി, മോഹന സിംഗ് എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ വ്യോമസേനയുടെ ആദ്യത്തെ മൂന്ന് വനിതാ ഫൈറ്റര്‍ പൈലറ്റുമാരില്‍ ഒരാളായി കമ്മീഷന്‍ ചെയ്തപ്പോഴാണ് സ്‌ക്വാഡ്രന്‍ ലീഡര്‍ ഭാവന കാന്ത് ആദ്യം ചരിത്രം കുറിച്ചത്.
ആധുനിക പോരാട്ട തന്ത്രങ്ങളില്‍ പരിശീലനം നല്‍കുന്ന 20 ആഴ്ച നീളുന്ന ഈ കഠിനമായ പ്രോഗ്രാമിലേക്ക് വളരെ കുറച്ച് ഐഎഎഫ് പൈലറ്റുമാരെ മാത്രമാണ് തിരഞ്ഞെടുക്കാറുള്ളത് എന്നതിനാല്‍ തന്നെ ഈ നേട്ടം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഏറ്റവും ആധുനിക സംവിധാനങ്ങളിലും യുദ്ധതന്ത്രങ്ങളിലും സാഹസിക ദൗത്യങ്ങളിലുമുള്ള പരിശീലനമാണിത്. പകല്‍ ആക്രമണ ദൗത്യങ്ങള്‍ നടത്താന്‍ യോഗ്യത നേടുന്ന ആദ്യ വനിതാ പൈലറ്റ് എന്ന പെരുമ 2019ല്‍ ഭാവന സ്വന്തമാക്കിയിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
മാന്യമായി പെരുമാറാന്‍ ‘മൈ പോലീസ് സ്റ്റേഷന്‍ പദ്ധതി’ വരുന്നു; സ്റ്റേഷന്‍ ചുമതല എസ് ഐമാര്‍ക്ക്
‘പ്രായമായിട്ടും മരിക്കാത്തതെന്ത്?’ 80-കാരിയായ അമ്മയെ മദ്യലഹരിയില്‍ കൊല്ലാന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍
‘ആരും എഴുന്നേല്‍ക്കരുത്, വേഗം സീറ്റ് ബെല്‍റ്റ് ധരിക്കൂ’; ആകാശച്ചുഴിയില്‍പെട്ട എയര്‍ഇന്ത്യ വിമാനത്തിലെ ദൃശ്യങ്ങള്‍ പുറത്ത്
‘എഫ്‌സിആര്‍എ ഭേദഗതി ബില്‍ സുതാര്യതയ്ക്കല്ല; നിയന്ത്രണത്തിന് വേണ്ടി’: ശശി തരൂര്‍
എന്താണ് ടോപ് ഗണ്‍?
ടോം ക്രൂസ് അഭിനയിച്ച ‘ടോപ് ഗണ്‍’ സീരീസ് സിനിമകളിലൂടെയാണ് യുഎസ് സേനാ പൈലറ്റുമാര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കുന്ന ‘ടോപ് ഗണ്‍’എന്ന വാക്ക് പരിചിതമായതും മറ്റിടങ്ങളിലെ സമാന പരിശീലനങ്ങളെയും ഈ പേര് വിളിച്ചു തുടങ്ങിയതും.




