24
തിരുവനന്തപുരം: തമ്പാനൂരില്‍ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 21 പേര്‍ക്ക് പരുക്കേറ്റു. നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് ഫ്‌ലൈ ഓവറില്‍ വച്ച് സ്വകാര്യ ബസില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസുകളിലുണ്ടായിരുന്നവര്‍ക്ക് മുഖത്താണ് പരുക്കേറ്റത്. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. ഇവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.