നീറ്റ് പരീക്ഷാ ക്രമക്കേട്: ‘രാഹുല്‍ ഗാന്ധിക്ക് ചലനമുണ്ടാക്കാനായില്ല, കോണ്‍ഗ്രസ് പുനര്‍ ചിന്തനം നടത്തണം’; വിമര്‍ശിച്ച് ശശി തരൂര്‍

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട പ്രതിഷേധത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി ഡോ. ശശി തരൂര്‍ എംപി. സിജെപി ഉന്നയിച്ച അതേ വിഷയം തന്നെയാണ് കോണ്‍ഗ്രസും ഏറ്റെടുത്തത്. എന്നാല്‍ രാഹുലിന് ചലനമുണ്ടാക്കാനായില്ലെന്നും കോണ്‍ഗ്രസ് പുനര്‍ ചിന്തനം നടത്തണമെന്നും ശശി തരൂര്‍ പറഞ്ഞു. മുംബൈയിലെ സംവാദ പരിപാടിയിലാണ് പ്രതികരണം.

സിജെപിക്ക് മുന്‍പ് തന്നെ രാഹുല്‍ വിഷയം ഏറ്റെടുത്തതാണ്. എന്ത് കൊണ്ട് ചലനമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് പരിശോധിക്കണമെന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടു. തെരുവില്‍ പ്രതിഷേധിക്കേണ്ടതിന് തെരുവിലും സഭയില്‍ പ്രതിഷേധിക്കേണ്ടതിന് സഭയിലും പ്രതിഷേധിക്കണമെന്നും ശശി തരൂര്‍ പറഞ്ഞു. സിജെപി സമീപകാല പ്രതിഷേധങ്ങളില്‍ ഉന്നയിച്ച വിഷയങ്ങള്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി-സമ്പര്‍ക്ക പരിപാടിയായ ‘ഛാത്രോം കി ഗൂഞ്ച്’ (വിദ്യാര്‍ത്ഥികളുടെ ശബ്ദം)-ന്റെ ഭാഗമായിരുന്നു. എന്നാല്‍, CJP-ക്ക് ലഭിച്ചതുപോലെയുള്ള പ്രതികരണം തങ്ങളുടെ പാര്‍ട്ടി നടത്തിയ പ്രചാരണത്തിന് ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എന്താണ് ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാതെ പോയതെന്ന് നമ്മള്‍ സ്വയം ചോദിക്കേണ്ടതുണ്ട്. ജനങ്ങളുടെ ശബ്ദം കേള്‍ക്കുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടോ? ജെന്‍-സിയെ മനസിലാക്കുന്നതില്‍ ഞങ്ങള്‍ക്ക് വീഴ്ച പറ്റിയോ?” എന്ന് ശശി തരൂര്‍ ചോദിച്ചു. ജൂണ്‍ 20നാണ് സിജെപി ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധം ആരംഭിച്ചത്. ഇതിന് മൂന്ന് ദിവസം മുന്‍പ് രാജസ്ഥാനില്‍ ഇതേ കാര്യം രാ?ഹുല്‍ ?ഗാന്ധി ഉന്നയിച്ചിരുന്നു. സമരപരിപാടിക്ക് തുടക്കും കുറിക്കുകയും ദേശവ്യാപക സമരത്തിന് അദേഹം ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് സ്വാധീന് ചെലുത്താന്‍ കഴിഞ്ഞില്ലെന്നാണ് ശശി തരൂര്‍ പറയുന്നത്.

Scroll to Top