തൃക്കരിപ്പൂര്‍ : ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ജില്ലാതല ആഘോഷങ്ങള്‍ക്ക് കലാപരിമളം ചാര്‍ത്തുന്നതിനായി ചെറുവത്തൂര്‍ ബി.ആര്‍.സി.യിലെ സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍ സൃഷ്ടിപരമായ കരകൗശല ശില്പശാല സംഘടിപ്പിച്ചു.
വിവിധ വര്‍ണങ്ങള്‍ കൈകോര്‍ത്തെടുത്ത ഈ ശില്പശാലയില്‍ മിന്നിമറയുന്ന കിരീടങ്ങള്‍, പൂത്തുലയുന്ന പുഷ്പങ്ങള്‍, തിളങ്ങുന്ന നക്ഷത്രങ്ങള്‍, കൊടി കൂറകള്‍ നെറ്റി പട്ടങ്ങള്‍, പറക്കുന്ന പൂമ്പാറ്റകള്‍ തുടങ്ങി കുട്ടികളുടെ ആഘോഷത്തിന് ചൂടേകുന്ന അനവധി അലങ്കാരവസ്തുക്കള്‍ നിര്‍മ്മിക്കപ്പെട്ടു. ശില്പശാലയില്‍ ചെറുവത്തൂര്‍ ബി.ആര്‍ സി യിലെ സ്‌പെഷ്യലിസ്റ്റ് അധ്യാപകരായ വി.വിരാധ ,എം.ഗിരിജ പി.സുമ , കെ.വി ഉഷ, പി.സുനിത, കെ.സുധ, പി.ഷൈമ , കെ.സി സനിഷ എന്നിവര്‍ ശില്പശാലയില്‍ പങ്കെടുത്തു. സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍മാരായ ബി.റോഷ്‌നി , ടി.വി ഷിബി മോള്‍ കെ. ഉഷ, പി.എ മുംതാസ്, എം.വി ശ്രേയ ,എം.പി ശ്രുതി,എം വൃന്ദ, കെ ശ്രീജിന, പി.രജിത, എ.കെ ഷീബ, കെ.പി ഷാനിബ , പി. അനുശ്രീ, തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി




