നേഹ ആസിഫിന് ട്രിപ്പ് ഗ്രൂപ്പ് കാസര്‍ഗോഡ് സ്വീകരണം നല്‍കി

കര്‍ണാടക എഞ്ചിനിയറിങ്ങ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ നേഹ ആസിഫിന് ട്രിപ്പ് ഗ്രൂപ്പ് കാസര്‍ഗോഡ് സ്വീകരണം നല്‍കി, മംഗ്ലൂര്‍ ഔട്ട് ഡോര്‍ സൊല്യൂഷന്‍ ഹാളില്‍ നടന്ന പ്രൌഡ ഗംഭീരമായ ചടങ്ങില്‍ ട്രിപ്പ് ഗ്രൂപ്പ് ചെയര്‍മാനും കാസര്‍ഗോഡ് മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാനും ആയ കെ എം ഹനീഫ അദ്ധ്യക്ഷത വഹിച്ചു, ബപ്പിടി മൊഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞ ചടങ്ങില്‍ അഡ്വക്കേറ്റ് മൊയ്ദു പെര്‍ള, പീസി ഗ്രൂപ്പ് ചെയര്‍മാന്‍ പി സി ഹാഷിര്‍, കാസര്‍ഗോഡ് മെര്‍ച്ചന്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ദിനേശ്, ശ്രീലങ്കന്‍ വ്യവസായി പി എസ് അഷ്റഫ് അലി, കെ സി എന്‍ ചാനല്‍ ചെയര്‍മാന്‍ ശുക്കൂര്‍ കോളിക്കര, മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ വിശ്വന്‍, മുന്‍ മംഗ്ലൂര്‍ ഡി വൈ എസ് പി ഷെരീഫ് ടി സി എം, മംഗ്ലൂറിലെ പ്രശസ്ത ജനറല്‍ സര്‍ജന്‍ ഡോക്ടര്‍ മജീദ്, പി സി ഇന്‍ത്തി തുടങ്ങിയവര്‍ സംസാരിച്ചു, നേഹക്കുള്ള ഉപഹാരം ചടങ്ങില്‍ വെച്ചു കെ എം ഹനീഫ് നല്‍കി, സ്വീകരണത്തിന് നേഹ ആസിഫ് നന്ദി പറഞ്ഞു

Scroll to Top