ലാറ്റിനമേരിക്കന്‍ രാജ്യമായ കൊളംബിയയില്‍ വന്‍ ഭൂചലനം. 20 മരണം റിപ്പോര്‍ട്ട് ചെയ്തു. പടിഞ്ഞാറന്‍ കൊളംബിയയിലാണ് 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഭൂചലനത്തെ തുടര്‍ന്ന് കൊളംബിയയില്‍ ഗുരുതരമായ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. തലസ്ഥാനമായ ബൊഗോട്ടയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. പടിഞ്ഞാറന്‍ കൊളംബിയയിലെ സാന്‍ ജോസ് ഡെല്‍ പാല്‍മറിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. അയല്‍രാജ്യമായ ഇക്വഡോറിലും ഭൂചലനം അനുഭവപ്പെട്ടു.
അയല്‍രാജ്യമായ വെനസ്വേലയുടെ വടക്കന്‍ മേഖലയില്‍ 6,100-ലധികം പേരുടെ മരണത്തിനിടയാക്കിയ ഇരട്ട ഭൂചലനങ്ങള്‍ ഉണ്ടായി രണ്ട് മാസത്തിനുള്ളിലാണ് ഈ ഭൂചലനവും സംഭവിച്ചിരിക്കുന്നത്.




