ഉത്തരാഖണ്ഡ് ചമോലിയില്‍ മേഘവിസ്‌ഫോടനം

ഉത്തരാഖണ്ഡ് ചമോലിയില്‍ മേഘവിസ്‌ഫോടനം. ഇന്ന് ഉച്ചകഴിഞ്ഞ് പെയ്ത കനത്ത മഴയെത്തുടര്‍ന്ന് തമാക് നല (Tamak Nala) അരുവിയിലെ ജലനിരപ്പ് ഉയര്‍ന്നതോടെ, ജ്യോതിര്‍മഠില്‍ നിന്ന് ഏകദേശം 37 കിലോമീറ്റര്‍ അകലെ മലാരി ദേശീയപാതയെ ബന്ധിപ്പിക്കുന്ന പാലം ഒലിച്ചുപോയി.ഇതോടെ നിതി താഴ് വരയിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. അതിര്‍ത്തി മേഖലയിലെ പത്തിലധികം ഗ്രാമങ്ങളിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു.ഒരു മാസം മുന്‍പ് മാത്രം നിര്‍മ്മിച്ച പാലമാണ് കുത്തിയൊലിച്ചെത്തിയ വെള്ളത്തിലും ശക്തമായ ഒഴുക്കിലും പെട്ട് തകര്‍ന്നത്. പാലം തകര്‍ന്നതോടെ അതിര്‍ത്തിയിലെ പല ഗ്രാമങ്ങളിലേക്കുമുള്ള യാത്രാസൗകര്യം പൂര്‍ണ്ണമായും നിലച്ചു. സ്ഥലത്ത് ദുരന്തനിവാരണ സേനകളെ ഭരണകൂടം വിന്യസിപ്പിച്ചു.

മഴക്കാലത്ത് ഈ പാത നേരിടുന്ന ദുര്‍ബലാവസ്ഥയെ ഈ സംഭവം വീണ്ടും എടുത്തുകാണിക്കുന്നു. കഴിഞ്ഞ വര്‍ഷം ‘തമാക് നല’ എന്ന അരുവി കരകവിഞ്ഞൊഴുകിയതിനെത്തുടര്‍ന്ന് ഇതേ സ്ഥലത്തുണ്ടായിരുന്ന സ്ഥിരം പാലവും ഒലിച്ചുപോയിരുന്നു. മഴക്കാലത്ത് അരുവി കരകവിയുമ്പോഴെല്ലാം ഈ പാലത്തിന് കേടുപാടുകള്‍ സംഭവിക്കുകയോ അത് തകരുകയോ ചെയ്യാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.

ഉച്ചകഴിഞ്ഞ് അരുവിയിലെ ജലനിരപ്പ് പെട്ടെന്നുയര്‍ന്നതിനെത്തുടര്‍ന്നാണ് പാലം ഒലിച്ചുപോയതെന്ന് പ്രദേശവാസികള്‍ പറയുന്നു. നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തിവരികയാണ് . സംഭവത്തെത്തുടര്‍ന്ന് ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനിലെ (BRO) ഒരു ജീവനക്കാരനെ കാണാതായിട്ടുണ്ട്. എസ്.ഡി.ആര്‍.എഫ് (SDRF), എന്‍.ഡി.ആര്‍.എഫ് (NDRF), ജില്ലാ ഭരണകൂടം എന്നിവയുടെ സംഘങ്ങള്‍ സ്ഥലത്തേക്ക്

Scroll to Top