കുമ്പള ഗവണ്‍മെന്റ് സീനിയര്‍ ബേസിക് സ്‌കൂളില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടം മന്ത്രി നാടിന് സമര്‍പ്പിച്ചു

കുമ്പള ഗവണ്‍മെന്റ് സീനിയര്‍ ബേസിക് സ്‌കൂളില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും നൂറു ദിന കര്‍മ്മപദ്ധതിയുടെ ഭാഗമായുള്ള ഡിജിറ്റല്‍ സ്‌ക്വയര്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും വിദ്യാഭ്യാസ മന്ത്രി അഡ്വക്കേറ്റ് എന്‍.ഷംസുദ്ദീന്‍ നിര്‍വഹിച്ചു.
എ.കെ.എം അഷറഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കല്ലട്ര മാഹിന്‍ എം.എല്‍.എ മുഖ്യാതിഥിയായി. കുമ്പള പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ മുഹമ്മദ് ശിഹാബ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുള്ള കുഞ്ഞി ചെര്‍ക്കള, കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബല്‍ക്കീസ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ അസീസ് കളത്തൂര്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ അഷ്റഫ് കര്‍ളേ, കുമ്പള പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ എ.കെ ആരിഫ്, ഇനാസ് ഫവാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പൃഥ്വിരാജ് ജഗന്നാഥ് ഷെട്ടി, നസീമ പഞ്ചായത്ത് അംഗം ഹമീദ് കോയിപാടി, കുമ്പള എ ഇ ഓ എം.അശോക, കാസര്‍ഗോഡ് എ ഇ ഓ ശശിധര എം, കുമ്പള ജി.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ സിന്ധു, കുമ്പള ബി.പി.സി ഷീന, കുമ്പളം എച്ച്.എം ശൈലജ, പി.ടി.എ പ്രസിഡണ്ട് പ്രസാദ് കുമാര്‍, എസ്.എം.സി ചെയര്‍മാന്‍ സമീര്‍ കുമ്പള, മദര്‍ പി.ടി.എ പ്രസിഡണ്ട് ആസിയമ്മ, കുമ്പള ജി.എസ്.ബി.എസ് പി.ടി.എ പ്രസിഡണ്ട് മൊയ്തീന്‍ അസീസ്, സ്റ്റാഫ് സെക്രട്ടറി കെ ദീപ., രാഷ്ട്രീയപാര്‍ട്ടി നേതാക്കളായ മുഹമ്മദലി, സുബൈര്‍ സി. സത്താര്‍ ആരിക്കാടി, സവാദ് താജ്, കൃഷ്ണ ഗട്ടി തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പ്രസൂതി ടീച്ചര്‍ ആമുഖ പ്രഭാഷണം നടത്തി. കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുല്‍ ഖാദര്‍ സ്വാഗതവും കുമ്പള ജി എസ് ബി എസ് ഹെഡ്മാസ്റ്റര്‍ വിജയകുമാര്‍ നന്ദിയും പറഞ്ഞു.കിഫ്ബി-കില പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാലു കോടി രൂപ മുതല്‍മുടക്കില്‍ മൂന്നു നിലകളിലായാണ് പുതിയ സ്‌കൂള്‍ കെട്ടിടം പണികഴിപ്പിച്ചത്. ഇതില്‍ 18 ക്ലാസ് മുറികള്‍ ഉള്‍പ്പെടുന്നു. 1913 ല്‍ ആരംഭിച്ച വിദ്യാലയത്തില്‍ മലയാളം കന്നഡ ഇംഗ്ലീഷ് വിഷയങ്ങളിലായി 33 ഡിവിഷനുകള്‍ പ്രവര്‍ത്തിക്കുന്നു.

Scroll to Top