ജി സുധാകരനെ വിടാതെ സിപിഎം; ആലപ്പുഴ മെഡിക്കല്‍ കോളജ് നിയമനത്തില്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കി

ആലപ്പുഴ മെഡിക്കല്‍ കോളജ് നിയമനത്തില്‍ കോഴ വാങ്ങിയെന്ന സുധാകരന്റെ ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം. മുന്‍ എംഎല്‍എ എച്ച് സലാമാണ് ആഭ്യന്തര മന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയത്.
ആലപ്പുഴ: ജി സുധാകരന്റെ ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം. ആലപ്പുഴ മെഡിക്കല്‍ കോളജ് നിയമനത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കോഴ വാങ്ങി എന്നായിരുന്നു സുധാകരന്റെ ആരോപണം. ഈ ആരോപണം വിജിലന്‍സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പരാതി നല്‍കി. മുന്‍ എംഎല്‍എ എച്ച് സലാമാണ് ആഭ്യന്തര മന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയത്.

Scroll to Top